Kurishinte Vazhiye .. Lyrics


Movie: Ividam Swargamaanu 
Music : Mohan Sithara
Vocals :  Bichu Thirumala
Lyrics : Bichu Thirumala
Year: 2009
Director:  Rosshan Andrrews
 

Malayalam Lyrics

കുരിശിന്റെ വഴിയിൽ മിശിഹാ തൻ

മഹിമയാണെന്നും എന്നെന്നും

മുറിഞ്ഞൊരാ കരളിൽ നിണമല്ലാ

തുണയുണ്ടെന്നെന്നും എങ്ങെങ്ങും

കുഞ്ഞാടിൻ പറ്റങ്ങൾ ഞങ്ങൾ

നല്ലിടയാ തേടുന്നു നിന്നെ

നോവിൻ നാഥാ ഓ…ഓ…

(കുരിശിന്റെ….)

ഇനി എന്റെ ഉടലാം കുരിശിൽ

ഉയിരായ് മിശിഹേ നിറയൂ

എന്റെ ഭാരം ഏറ്റു വാങ്ങൂ

കരുണാമയനേ ചുറ്റിലും തീനാളം

സാത്താന്റെ വേദാന്തം തരിക നീ അഭയം

(കുരിശിന്റെ…)

കത്തുന്ന കടലിൻ നടുവിൽ

കൊത്തുന്ന കഴുകൻ മുകളിൽ

ദൂരത്തേക്കോ തീരത്തേക്കോ

എങ്ങോട്ടീ യാത്രാ കാലത്തിൻ ദേവനേ

ലോകത്തിൻ നാഥനേ തരിക നീ അഭയം

(കുരിശിന്റെ…)

Leave a Comment