Manga curry song lyrics


Movie: Cuban colony 
Music : Aloshya kaavumpurath
Vocals :  suresh aristo
                  Lyrics : manoj varghese parecattil
Year: 2018
Director: manoj varghese parecattil
 


Malayalam Lyrics

മാങ്ങ മാങ്ങ മാങ്ങാക്കറി
അങ്കമാലി കല്ല്യാണത്തിന്
ചെക്കന്മാര് ഉണ്ടാക്കണ കണ്ടോടി മോളേ
വെളഞ്ഞ മൂത്ത തേങ്ങ ഇടിച്ചു പിഴിഞ്ഞ് ഞങ്ങ

തേങ്ങാപ്പാലിൽ ഉണ്ടാക്കണ കണ്ടോടി മോളേ
ആവി നോക്കി മണം പിടിച്ച്
മാങ്ങാക്കറിക്കുപ്പു നോക്കണ കണ്ടോടി മോളേ
പുത്തൻ ചട്ടീൽ ചൂടുള്ള മാങ്ങ

ഊരുകാർക്ക് വിളമ്പണ കണ്ടോടി മോളേ…
അങ്കമാലി മാങ്ങാക്കറി കണ്ടോടി മോളേ
അങ്കമാലി മാങ്ങാക്കറി കണ്ടോടി മോളേ

നാട്ടിൻപുറത്തെ പെണ്ണ്
നല്ല നന്മകളുള്ള പെണ്ണ്
എന്നമ്മയെപ്പോലുള്ള പെണ്ണ്
നല്ല ചുന്ദരിപ്പെണ്ണാണേ ….

കുണുങ്ങി നടക്കും പെണ്ണേ
പുതു മണവാട്ടി പെണ്ണേ
നിനക്കാങ്ങളമാര് ഞങ്ങ
ചങ്ക് പറിച്ച് തരും ചക്കര കണ്ണേ

പെണ്ണിനെ കണ്ട ചെക്കന്റെ ഉള്ളു പിടച്ചുപോയേ
മണവാളൻ ചെക്കന്റെ കൈയ്യിലെ
കോപ്പ തുളുമ്പിപ്പോയേ
അയ്യയ്യോ അയ്യോ അയ്യോ

കണ്ണു നിറഞ്ഞുപോയേ ….
അങ്കമാലി മാങ്ങാക്കറി കണ്ടോടി മോളേ
അങ്കമാലി മാങ്ങാക്കറി കണ്ടോടി മോളേ

കാത്തുവച്ച പെണ്ണ്
നല്ല പൂപോലുള്ള പെണ്ണ് ..

വെള് വെളുത്തൊരു പെണ്ണാണെ
നല്ല മിടുക്കി പെണ്ണാണേ
ചിരിച്ചു ചിരിച്ചു മയക്കും
ഒരു തൊട്ടാവാടി പെണ്ണ് …
നീ സമ്മതമൊന്നു തന്നാൽ

നിന്റെ കല്യാണം നമ്മ നടത്തൂടി പെണ്ണെ
വാട്ടിയ പട്ടയടിച്ച് കറങ്ങി നടന്നവനെ
നാണമില്ലാതെ കുടിച്ചു മദിച്ചു നടന്നവനെ
അയ്യയ്യേ അയ്യേ അയ്യേ കണ്ടു പഠിക്കട നീ

അങ്കമാലി പുന്നാര ചെക്കനെ കണ്ടോടാ മോനെ
(മാങ്ങ മാങ്ങ മാങ്ങാക്കറി )

Leave a Comment