Mrithipaadam lyrics


Movie: Keralolsavam Mission 2009
Music : Shyam Dharman
Vocals :  Vineeth Sreenivasan
Lyrics : Vayalar Sarathchandra Varma
Year: 2009
Director: shankar
 

Malayalam Lyrics

മൃതിപാഠം മറക്കാനോ മൃഗമനസ്സേ കൊതിച്ചോ നീ

നിണമെന്നും നുണയും മോഹം മതിയാവുകയോ (2)

ഓഹോ ഓഹോ ഓ ഹോ……

ഇരുട്ടിൻ വഴിത്താരയെങ്ങോ അകന്നു മറഞ്ഞില്ലേ

അടുപ്പിൻ മുഖച്ഛായ നൽകും വെറുപ്പോ മാറിയില്ലേ

മേളപദങ്ങൾ നടമാടുന്ന സിരയാകെ

ജീവസ്വരങ്ങൾ നീ ചൂടുന്നോ കുളിരിൽ

മൺവീണയുണരുന്നു നല്ലീണമൊഴുകുന്നു

നിൻ ജന്മമിനിയെന്നും പുതുസംഗീത സദിരല്ലേ

എങ്ങും ഉത്സവം തിരി തെളിയും

ആ വേളിക്കാറ്റല്ലേ ചൊടി നിറയെ

ഓഹോ ഓഹോ ഓ ഹോ….

അള്ളാഹു അക്ബർ അള്ളാഹു അക്ബർ…..

വാങ്കിനലയും മണി മീട്ടുന്നൊരു ശ്രുതിയും

ശംഖിൻ ഒലിയും ഒന്നാകുന്നൊരീയുലകിൽ

നിന്നുള്ളിലുടനീളെ പൊള്ളുന്ന പകയാകെ

ഇന്നാരുമറിയാതെ അണഞ്ഞാറുന്ന സുഖമല്ലേ

എങ്ങും സന്തോഷം തിര ഞൊറിയേ

ആ വേളിക്കാറ്റല്ലേ ചൊടി നിറയെ

ഓഹോ ഓഹോ ഓ ഹോ….

(മൃതിപാഠം…)

Leave a Comment

”
GO