Movie: B tech
Music : Rahul raj
Vocals : midhun nair
Lyrics : b k harinarayanan
Year: 2018
Director: nikhil mathew
Malayalam Lyrics
ആകാശവും മേഘവും സഖീ
നാമെന്നപോൾ ചേർന്നിതാ
പാടുന്നു ഞാൻ മൗനമായ് സഖീ
നീ കേൾക്കുവാൻ മാത്രമായ്
മായുന്നു രാവും താരങ്ങളും
കണ്മുന്നിലെങ്ങും നീ മാത്രമായ്
ഒരേ നിലാ… ഒരേ വെയിൽ…
ഒന്നായിതാ ഉൾമൊഴി ഒന്നായിതാ കൺവഴി
ഒരേ നിലാ… ഒരേ വെയിൽ…
സ്വപ്നങ്ങളും മോഹവും ഒന്നിനി…
വിരലുരുമ്മിയും മെല്ലവേ മൊഴികളോതിയും
പാതിരാചുരങ്ങളിൽ മായുന്നിതാ
ഒരു കിനാവിനാൽ എൻ മനം പുലരിയാക്കി നീ
നിന്നിലെ പ്രകാശമെൻ സൂര്യോദയം
എന്നുയിരേ നിനരികേ എൻ മനമോ വെൺമലരായ്
പ്രണയമീവഴിയെ പൂവണിയുന്നിതാ മഴവില്ലുപോലെ
ഒരേ നിലാ… ഒരേ വെയിൽ…
ഒന്നായിതാ ഉൾമൊഴി ഒന്നായിതാ കൺവഴി
ഒരേ നിലാ… ഒരേ വെയിൽ…
സ്വപ്നങ്ങളും മോഹവും ഒന്നിനി…
ഒരേ വെയിൽ…
ഒരേ നിലാ… ഒരേ വെയിൽ.