Movie: Chattambinaadu
Music : Alex Paul
Vocals : CJ Kuttappan
Lyrics : Murukan Kattakkada
Year: 2009
Director:Shafi
Malayalam Lyrics
ഒരു കഥ പറയാം ഒരു കഥ പറയാം
നിലയില്ലാക്കഥ നാട്ടുകഥ
നേരറിവിന്‍ കഥ നെറികേടിന്‍ കഥ
നേരായുള്ളൊരു നാട്ടുകഥ
നേരറിവിന്‍ കഥ നെറികേടിന്‍ കഥ
അക്കഥ ഇക്കഥ നാട്ടുകഥ
(ഒരു കഥ)
മാവേലിത്തറപോലൊരു നാട്ടില്‍
ചെമ്പട്ടിന്‍നാടിടനാട്ടില്‍
ഒരുനാള്‍ വീശിയടിച്ചൊരു കാറ്റില്‍
വീണുമുളച്ചൊരു വിഷവിത്ത്
ചട്ടം മാറ്റി ചിട്ടകള്‍ മാറ്റി
നാടൊരു ചട്ടമ്പിക്കളമായ് (2)
(ഒരു കഥ)
അങ്ങേക്കൊമ്പിലിരുന്നു ചിലയ്ക്കും
ചങ്ങാലിക്കിളി ചോദിച്ചു
ആ വിത്തേതാണാവിഷവിത്തേത-
ങ്ങേക്കൊമ്പിലെ തത്തമ്മേ
ആ വിഷവിത്തതു നമ്മുടെയുള്ളിലെ
കാടതില്‍ വീണുമുളയ്ക്കുന്നു
ആ കാടങ്ങു കരിച്ചുകളഞ്ഞാല്‍
സ്നേഹം പൊലിയോ പൊലി പൊലിയോ (2)
പൊലിയോ പൊലി പൊലിയോ പൊലി
പൊലിയോ പൊലി പൊലി…
സ്നേഹം പൊലിയോ പൊലി പൊലിയോ (2)
(ഒരു കഥ)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i