Orikkal Neeparanju lyrics


Movie: Positive 
Music : Alex Paul
Vocals :  Manjari, G Venugopal
Lyrics :Vayalar Sarathchandra Varma
Year: 2008
Director: VK Prakash
 

Malayalam Lyrics

ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു

പ്രണയം ഒഴുകും പുഴയാണെന്നു് (2)

ഒഴുക്കില്‍ നീ അറിഞ്ഞു

തണുപ്പില്‍ നീ അറിഞ്ഞു

പുഴയെൻ കൊലുസ്സിന്‍ ചിരിയാണെന്നു് (2)

ഒരിക്കല്‍ നീ പറഞ്ഞു…

ചിലപ്പോള്‍ ഞാന്‍ കൊതിക്കും

ഒളിച്ചു ഞാന്‍ കൊതിക്കും

നീയെന്‍ അരയന്ന കിളി ആണെന്ന്

ആ.. ആ.. ആ..

കളിയാടി നീ നടക്കും

പലകുറി നീ മറക്കും

ഞാനോ കടവത്തു തനിച്ചാണെന്നു്

ഞാനും കടവത്തു തനിച്ചാണെന്നു് (2)

ഒരിക്കല്‍ നീ പറഞ്ഞു

പതുക്കെ നീ പറഞ്ഞു

പിണങ്ങും നീ പറഞ്ഞോ

കിണുങ്ങും നീ മൊഴിഞ്ഞോ

മെല്ലെ ഇണങ്ങാനോ മനസ്സുണ്ടെന്നു

കടവത്തു ഞാന്‍ അണഞ്ഞു

അരികത്തു ഞാന്‍ അറിഞ്ഞു

നിനക്കെന്നെ മറക്കാനോ കഴിവില്ലെന്നു് (2)

ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു

പ്രണയം ഒഴുകും പുഴയാണെന്നു്

Leave a Comment