Vazhiyoram lyrics


Movie: Anthipponvettam 
Music :M Jayachandran
Vocals :  Sudeep Kumar, Jassie Gift
Lyrics : Dr SP Ramesh
Year: 2008
Director: AV Narayanan
 

Malayalam Lyrics

വഴിയോരത്തൊരു ചെറുചിരി

ഒരു ചെറു ചിരി..ഒരു ചെറുചിരി

നറുപൂച്ചിരിതന്‍ പൂത്തിരി

പൂത്തിരി…പൂത്തിരി…

വഴിയോരത്തൊരു ചെറുചിരി

നറുപൂച്ചിരിതന്‍ പൂത്തിരി

തെളിവെയില്‍ മുത്തും നിലകളില്‍

കളിയാടുന്നൊരു കളിചിരി ..

ആരുമറിയാതെ കാട്ടിലെങ്ങോ

പേരറിയാ പൂ വിരിയും (2)

പൂമണം പൂശിയ പുല്ലാങ്കുഴലില്‍

ഈണം മൂളും കുളിര്‍കാറ്റില്‍

പാറും ഞാനൊരു ശലഭമായ്

ഈ വഴിയോരത്തൊരു ചെറുചിരി

നറുപൂച്ചിരിതന്‍ പൂത്തിരി

തെളിവെയില്‍ മുത്തും നിലകളില്‍

കളിയാടുന്നൊരു കളിചിരി ..

താളമറിയാതെ കരളിലൂറും

രാഗമേതോ ആരറിവൂ (2)

കണ്ണിനൊരുത്സവമേളയൊരുക്കും

പൊന്നിന്‍ കനവുകള്‍ ഉണരും

പാടും ഞാനൊരു പൂങ്കുയിലായ് ….

(വഴിയോരത്തൊരു….)

Leave a Comment