Oru mozhi parayaam song lyrics


Movie: Ira 
Music : Gopi sundar
Vocals :  vijay yesudas
Lyrics : b k harinatayanan
Year: 2018
Director: saju ss
 


Malayalam Lyrics

ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളില്‍ ഒരു ചിരിയെഴുതാം
വഴികളില്‍ തണല്‍ മരമാകാം
ഇരു കോണില്‍ നിന്നും ഇല പോലെ നമ്മള്‍
തെളി നീരില്‍ മെല്ലേ …
അലകളിലൊഴുകി വന്നിനിയരികെ…

ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളില്‍ ഒരു ചിരിയെഴുതാം
വഴികളില്‍ തണല്‍ മരമാകാം

പുലരൊളിയുടെ പുടവകളണിയണ്
വന നിരയുടെ താഴ്വാരം
ഒരു കിളിയുടെ ചിറകടി നിറയണ്
മധുരിതമിരു കാതോരം

മൂവന്തിയോളം നീ ഒരുമിച്ചു കൂടെ
ജീവന്‍റെ ഉള്‍പൂവില്‍ നറുമഞ്ഞ് പോലെ
പറയാനാകാതെ അകതാരില്‍ താനേ
നിറയുന്നൂ എന്തോ
ഇരുവരുമൊരുമൊഴി തിരയുകയോ

ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളില്‍ ഒരു ചിരിയെഴുതാം
വഴികളില്‍ തണല്‍ മരമാകാം

വന നദിയുടെ പുതിയൊരു കരവരെ
സ്വയമൊഴുകുകയല്ലേ നാം
മിഴിയൊടുമിഴി തുഴയണ വഴികളില്‍
കനവുകളുടെ ചങ്ങാടം

ഏകാന്തമീ എന്‍റെ ഉയിരിന്‍റെ ആഴം
താനേ തൊടുന്നോ നീ മഴതുള്ളി പോലെ
മോഴിയെക്കാളേറെ മധുവാകും മൌനം
ഇരവാകും നേരം
ഇരുമനമെരിയുമിതരു കനലായ്

ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളില്‍ ഒരു ചിരിയെഴുതാം
വഴികളില്‍ തണല്‍ മരമാകാം

ഇരു കോണില്‍ നിന്നും ഇല പോലെ നമ്മള്‍
തെളി നീരില്‍ മെല്ലേ …
അലകളിലൊഴുകി വന്നിനിയരികെ

Leave a Comment