Etho paatin eenam song lyrics


Movie: Ira 
Music : gopi sundar
Vocals :  sithara krishnakumar
Lyrics : b k harinarayanan
Year: 2018
Director: saju ss
 


Malayalam Lyrics

ഏതോ പാട്ടിന്‍ ഈണം ഒന്നായ് കേട്ടു നമ്മള്‍

ഏതോ മേഘ രാഗം ഒന്നായ് കണ്ടൂ നമ്മള്‍

മിഴിയാല്‍ പറഞ്ഞ മധുരാമാ മൊഴിയേ

നെഞ്ചില്‍ നെഞ്ചില്‍ ചേര്‍ത്തു നമ്മള്‍

ഏതോ പാട്ടിന്‍ ഈണം ഒന്നായ് കേട്ടു നമ്മള്‍…

ഈ വഴിയെ പുലരൊളി തിരി തെളിയെ

നീ അണയെ വെയിലഴകിലിതാ

ഞാന്‍ അറിയെ ജനലഴിയുടെ അരികെ

നിന്‍ ചിരിയോ ഹിമകണമഴയായ്

പറയാതെ അറിയാതെ അനുരാഗം മനമാകെ

പ്രണയമിതൊരു പുഴയുടെ ഇരു കരകളിലിതളണിയുകയോ

ഏതോ പാട്ടിന്‍ ഈണം ഒന്നായ് കേട്ടു നമ്മള്‍…

ഹോ …. ഏതോ മേഘ രാഗം ഒന്നായ് കണ്ടൂ നമ്മള്‍

നാം അലയെ ഒരു പകലിനു ചിറകായ്

പാതിരയില്‍ ഒരു കനവലിയെ

നോവലയെ തഴുകിടുമൊരു വിരലായ്

നീ അരികെ പനിമതി മലരായ്

അടരാനോ അരുതാതെ ഉടലാകേ ഉയിരായ്‌ നീ

ഇരുവരുമനുനിമിഷവുമൊരു നിനവതില്‍ സുഖമുരുകുകയോ

ഏതോ പാട്ടിന്‍ ഈണം ഒന്നായ് കേട്ടു നമ്മള്‍

ഏതോ മേഘ രാഗം ഒന്നായ് കണ്ടൂ നമ്മള്‍

മിഴിയാല്‍ പറഞ്ഞ മധുരാമാ മൊഴിയേ

നെഞ്ചില്‍ നെഞ്ചില്‍ ചേര്‍ത്തു നമ്മള്‍

ഏതോ പാട്ടിന്‍ ഈണം ഒന്നായ് കേട്ടു നമ്മള്‍…

ഉം ഉം ഉം ……

Leave a Comment