Malayalam Lyrics
ഒരു പിടി മണ്ണില്‍ വേര്‍പിരിയുമ്പോള്‍ ജീവനു മോക്ഷപഥം
പെയ്തൊഴിയാതൊരു മഴമുകിലായി തെളിയുമൊരാര്‍ദ്രപഥം
അവനിയില്‍ നിന്നും ജനിമൃതി തേടും വിരഹം
നീ പാതി വഴിയില്‍ പിരിയുകയാണോ
ഒരു പിടി മണ്ണില്‍ വേര്‍പിരിയുമ്പോള്‍ ജീവനു മോക്ഷപഥം
വിധിയോ കൈവഴിയില്‍ തിരനാടകമെഴുതി
ഒടുവില്‍ നീ തനിയേ യാത്രാമൊഴി ചൊല്ലി
തമ്മില്‍ത്തല്ലിപ്പിരിയാന്‍ കലഹിച്ചു പിണങ്ങാന്‍
ഇനിയും ഒന്നു വരുമോ
മനസ്സുകളങ്ങുമിങ്ങും പങ്കു വെച്ചു നമ്മള്‍
മണ്ണില്‍ നിറ ബാല്യം കൊഴിഞ്ഞു
മനം പിടഞ്ഞു
കളിയരങ്ങൊഴിഞ്ഞു
ഒരു പിടി മണ്ണില്‍ വേര്‍പിരിയുമ്പോള്‍ ജീവനു മോക്ഷപഥം
പെയ്തൊഴിയാതൊരു മഴമുകിലായി തെളിയുമൊരാര്‍ദ്രപദം
മരണം നാള്‍ വഴിയില്‍ തെളിയുന്നതു കാണാം
മതിയോ പാഴു്ജന്മം അകലങ്ങളിലഭയം
മറുകരയണയാന്‍ ഇനിയുമീ യാത്ര
കാവല്‍ നിന്നു കാലം
ജീവനില്‍ ഒഴുകും വേദന നീങ്ങാന്‍
ഹൃദയം പൊട്ടിക്കരയാന്‍
ചിറകില്‍ പാതി കരിഞ്ഞു
എന്‍ വിധ താഴ്ന്നു
(ഒരു പിടി മണ്ണില്‍ )
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }