Malayalam Lyrics
പാലേറും നാടായ പാലേരീല്
പാടിപ്പതിഞ്ഞൊരു പാട്ടുണ്ടല്ലോ
പാലേരി മാണിക്യം പെണ്ണൊരുത്തി
പാതിരാ നീന്തിക്കടന്ന പാട്ട്
ആവളച്ചെറേലേ മീനിന്റൊപ്പം
നീന്തിത്തുടിച്ചു വളര്‍ന്ന പെണ്ണ്
കല്ലൂരെക്കാട്ടിലെ മാനിന്റൊപ്പം
തുള്ളിക്കളിച്ചു വളര്‍ന്ന പെണ്ണ്
കുഞ്ഞോറക്കുന്നിന്നടിവാരത്തില്‍
തുമ്പപ്പൂച്ചിരിയും നുണക്കുഴിയും
ആകാശച്ചന്ദ്രന്റെ വീട്ടില്‍നിന്ന്
സമ്മാനം കിട്ടിയ കണ്ണും മൂക്കും
കവടിമണിപോലെ പൊക്കിള്‍ക്കൊടി
പൂവിരിയുംപോലെ ചുണ്ടും പല്ലും
മാഞ്ചോട്ടില്‍ മകരത്തില്‍ കാറ്റുപോലെ
ഇലനുള്ളി പൂനുള്ളി നടന്ന പെണ്ണ്
ആ പെണ്ണിന്‍ പാട്ടില്‍ തളിര്‍ക്കും നെല്ലില്‍
ഓളെപ്പോലുള്ള കതിരു വിളയും
പാലേരി മാണിക്യം പെണ്ണൊരുത്തി
പാതിരാ നീന്തിക്കടന്ന പാട്ട്
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }