Daivathe lyrics


Movie:Achanum Ammayum Chirikkumbol 
Music :Sujay
Vocals :  su

jatha

Lyrics : Binoy John
Year: 2002
Director: Binoy John
 

Malayalam Lyrics

ദൈവത്തെ പാടി പാടിപ്പുകഴ്ത്താം

ദൈവമാണെല്ലാം നൽകുന്നവൻ

കാണാതെ പോയൊരു കുഞ്ഞാടു ഞാൻ

കണ്ടെടുത്തെന്നെ ദൈവം എല്ലാം നൽകി

(ദൈവത്തെ …….)

കണ്ണുകൾ കലങ്ങി കരളു തകർന്ന

കഥയില്ലാതൂഴിയിൽ അലയുമ്പോൾ (2)

കണ്ണുകൾ തുടച്ച് തൻ കൈയ്യിൽ താങ്ങി

ആശ്വസിപ്പിച്ചെന്നെ അനുഗ്രഹിച്ചു (2)

(ദൈവത്തെ …….)

മക്കൾക്കെല്ലാം താതനാം ദൈവത്തിൻ

കാരുണ്യമില്ലെങ്കിൽ ജന്മം വ്യർത്ഥം (2)

ഇത്ര മാത്രമീ സാധുവെ സ്നേഹിക്കാൻ

അത്രയുമീ ഞാൻ യോഗ്യനാണോ (2)

(ദൈവത്തെ …….

ഒരു നേരത്തെ ഭക്ഷണം വസ്ത്രവും

യാചിച്ചു വരുന്നോനെ അറിയില്ലെങ്കിൽ (2)

ജീവന്റെ പുസ്തകത്താളിലെഴുതാതെ

തീക്കുണ്ടിൽ നമ്മെ ദൈവം തള്ളും (2)

(ദൈവത്തെ …..

Leave a Comment