Priyathozha malayalam lyrics


Movie: Aayirathil Oruvan (2009)
Music : Mohan Sithara
Vocals :  KS Chithra
Lyrics :Yusufali Kecheri
Year: 2009
Director: Sibi Malayil
 

Malayalam Lyrics

പ്രിയതോഴാ കരയരുതേ അരുളാം സാന്ത്വനം (2)

ദുഃഖങ്ങളേ ദൂരേ ദൂരേ

സ്വപ്നങ്ങളേ പോരൂ പോരൂ

മനമിടറാതെ ചിരി മറയാതെ

മണ്ണില്‍ കൊഴിയും മോഹങ്ങള്‍ പൂവിടും

( പ്രിയതോഴാ…..)

എന്നുയിരും നിന്നുയിരും ഒന്നിച്ചിണക്കിയ ദൈവം

ഇന്നു നൽകാം നൊമ്പരങ്ങൾ

നാളെ വിടരും സൗഭാഗ്യം

ഒരു കൈയ്യാൽ പ്രഹരിക്കും

മറു കൈയ്യാൽ തഴുകിടും

വിചിത്രമാം പൊരുളല്ലയോ

ഹേയ് തോഴാ ജീവിതം

(പ്രിയ തോഴാ…)

വാനിറമ്പിൽ പൊൻ വിളക്കായ് മിന്നിത്തിളങ്ങുന്ന സൂര്യൻ പാഴിരുളിൽ മറഞ്ഞാലും നാളെ വന്നണയും ഒരു പുറം തമസ്സുള്ള മറു പുറം പ്രഭയുള്ള തണുപ്പുള്ള തീയല്ലയോ ഏ തോഴാ ജീവിതം (പ്രിയതോഴാ…….)

Leave a Comment