Puthiyoreenam lyrics


Movie: Cycle 
Music : Mejo Joseph
Vocals : Karthik, Vineeth Sreenivasan
Lyrics : Anil Panachooran
Year: 2008
Director: Johny Antony
 

Malayalam Lyrics

പുതിയൊരീണം നെഞ്ചിലുണർത്തി

വരികയായ് പുതുവത്സര ഗാനം

നിറ നിലാവിൻ പാൽക്കടൽ മുങ്ങി

തിരയിലാർത്തു വരുന്നൊരു ഗാനം

ഇരവിലീറൻ മഞ്ഞു പുതച്ചു

വന്നണഞ്ഞൊരു ദേവരാഗം

തിരി തെളിഞ്ഞഴകാർന്നൊരു രാവിൽ

ഹൃദയവല്ലകി പാടുമീണം

കരയാൻ മറന്ന നിമിഷമേ

നി പിരിയാത്ത കൂട്ടുകാർ നാം (2)

നുരയുന്നു വീഞ്ഞിൻ ലഹരി

വിരിയുന്നു മാനസമലരി

പാതിരാപ്പക്ഷികളകലെ പാടി

പാനപാത്രങ്ങൾ മുട്ടിത്തൂകി

കറങ്ങിടുന്നു ഭൂമി

മറഞ്ഞിടുന്നു മാനം

പറയൂ നീ തോഴാ

നാടിൻ പാട്ടുകാരാ

(പുതിയൊരീണം..)

ഇടനെഞ്ചു പൊട്ടുമോർമ്മയെന്തിനോ

അറിയാതെ പാടിടുന്നു (2)

പൂക്കാലമെത്താൻ വൈകി

പൂവിളി കേൾക്കാതായി

ജാതകപ്പക്ഷികളകലെ തേടി

കാനൽ പ്രവാഹം കണ്ടു തേങ്ങി

നിറഞ്ഞു തൂകും കണ്ണിൽ

കുളിരു നൽകും കാറ്റേ

പാടുമോ നീ കൂടെ

നേരിൻ കൂട്ടുകാരാ (പുതിയൊരീണം..)

Leave a Comment