Siyona sitharin malayalam lyrics


Movie: nammal thammil
Music : M Jayachandran
Vocals :  Ranjini Jose, Vidhu Prathap
Lyrics : Gireesh Puthenchery
Year: 2009
Director:  Viji Thampy
 

Malayalam Lyrics

സിയോണ ഹോ സിയോണ

തിത്താരം തന്ത്രി മീട്ടുവാൻ

സീൽക്കാരം നെഞ്ചിൽ കേൾക്കുവാൻ

മദമൃദംഗ താളമായ്

മൃദു പതംഗ മേളമായ് ഞാൻ

(സിയോണ …)

വിരലുകൾ വിരിഞ്ഞുവോ

നറുമലരിതളായ് നിന്റെ മാർത്തടത്തിൽ

കനലുകൾ പൊഴിഞ്ഞുവോ

രതി കവിതകളായ് നിന്റെ കൺ തടത്തിൽ

നഖമമർന്നു മുറിഞ്ഞുവോ നിൻ

കവിളിൻ ആപ്പിൾ പൂവിതൾ ഓഹോ ഹോ ഹോ ഹോ.

(സിയോണ …)

ചിറകുകൾ തളർന്നുവോ

ചെറു തുഴ തുഴയാം നിന്റെ മെയ്യഴകിൽ

ചുഴികളിൽ ചുഴിഞ്ഞുവോ

ഒരു കുളിർമഴയായ് നിന്റെ വേർപ്പലകൾ

സ്വരമുണർന്നു പറന്നുവോ

നിൻ പ്രണയഭാവ പ്രാവുകൾ ഓ..ഓ..ഓ..

(സിയോണ …)

Leave a Comment