Vaathil chaaraanaayi samayamayi lyrics


Movie: My Mothers Laptop 
Music : Sreevalsan J Menon
Vocals :  Sreevalsan J Menon
Lyrics : Rafeeq Ahamed
Year: 2008
Director:  Rupesh Paul
 

Malayalam Lyrics

വാതില്‍ ചാരാനായ് സമയമായ്

മാരിപ്പൂ മായും ഇരുളലയായ്

ഓര്‍മ്മത്താഴ്വാരം നിഴലല മൂടി

(വാതില്‍ ചാരാനായ്…)

ഉടലാം പ്രിയവേഷം ഉരിയാതണയാമോ

ജനനാന്തര സ്മൃതി പാകിയ

മൃതി തന്‍ പാതാളം..

മറവിപ്പുഴ നീന്തി വരവായ് മണ്‍തോണി

ഒരു നിര്‍മ്മല നിമിഷാഗ്നിയില്‍

ഉരുകിച്ചേര്‍ന്നു മായാം

ആഴങ്ങള്‍ കാണാക്കാലത്തിന്‍

ജലജാലകം തേടി നീന്തിടാം

ആഴങ്ങള്‍ കാണാക്കാലത്തിന്‍

ജലജാലകം തേടി നീന്തിടാം

സാഗരോർമ്മി തന്‍ സാമഗീതക-

മാലയില്‍ കോര്‍ത്തിടും വരെ

(വാതില്‍ ചാരാനായ് സമയമായ് ..)

മൃതിതന്‍ വിരല്‍ നീണ്ടു മണലില്‍ വരിമാഞ്ഞു

കനലാളിയ മരുഭൂമിയില്‍

മഴ തന്‍ പാദതാളം

കരിവേരുകള്‍ മൂകം മുറിവാലറിയുന്നു

ഒരു ശാദ്വല ഹരിതാഭയില്‍

ഒരു പൂക്കാലമാവാം

ആയിരങ്ങള്‍ ദിനാന്ത മാത്രകള്‍

ആഴിയില്‍ മുങ്ങി മായവേ(2)

ഈ ചിദംബര ശ്യാമസന്ധ്യയില്‍

താരകാജാലമായിടാം …

(വാതില്‍ ചാരാനായ് …)

Leave a Comment