May Maasame lyrics




Movie:My Mothers Laptop 
Music : Amal Antony
Vocals :   Amal Antony
Lyrics :Sreevalsan J Menon
Year: 2008
Director:  Rupesh Paul
 

Malayalam Lyrics

മെയ്മാസമേ – അമൽ റഫീക്ക് അഹമ്മദ് /ശ്രീവത്സൻ ജെ മേനോൻ

മെയ്മാസമേ നിൻ നെഞ്ചിലെ പൂവാകചോക്കുന്നതെന്തേ

ഈറൻ മുകിൽ നിന്നെ തൊടും താളങ്ങളോർമ്മിക്കയാലോ

പ്രണയാരുണം തരുശാഖയിൽ

ജ്വലനാഭമാം… ജീവോൽമദം….. (മെയ്മാസമേ)

വേനലിൻ മറവിയിലാർദ്രമായ്

ഒഴുകുമീ പാതിരാ മഴവിരലാ..യ്

ലോലമായ് ഇലയുടെ ഓർമ്മയിൽ

തടവുമീ നോവെഴും വരികളുമാ..യ്

മണ്ണിന്റെഗന്ധംകൂടിക്കലർന്നു

ദാഹങ്ങളായ്നിൻ നെഞ്ചോടുചേർന്നു

ആപാദമരു ണാഭമാ…യ് (മെയ്മാസമേ)

മൂകമായ് വഴികളിലാരെയോ

തിരയുമീകാറ്റിലെ മലർമണമായ്

സാന്ദ്രമാം ഇരുളിൽ ഏകയായ്

മറയുമീസന്ധ്യതൻ തൊടുകുറിയാ..യ്

ഏതോവിഷാദം നിന്നിൽനിറഞ്ഞു

ഏകാന്തമാം നിൻ മൌനംകവിഞ്ഞു

ആപാദമരുണാഭമാ…യ് (മെയ്മാസമേ



Leave a Reply

Your email address will not be published. Required fields are marked *