Veendum Makaranilaavu malayalam lyrics


Movie: Bhaarya Swantham Suhruthu (2009)
Music : Alex Paul
Vocals :  P Jayachandran
Lyrics :ONV Kurup
Year: 2009
Director: Venu Nagavally
 

Malayalam Lyrics

വീണ്ടും മകരനിലാവു വരും മാമ്പൂവിൻ മണമൊഴുകി വരും (2)

ഉള്ളിൽ പ്രണയസ്വപ്നം കാണും പുള്ളിക്കുയിലേ ഇതിലേ

നീട്ടി നീട്ടി കുറുകി കുറുകി കുറുകി പാട്ടുപാടി വരൂ നീ

പാട്ടു പാടി വരൂ (വീണ്ടും…)

നിത്യ യൗവനകാമനകൾ

തൈ നട്ടു നനച്ചൊരു മുന്തിരികൾ (2)

നിന്റെ കിനാവുകൾ പോലെ നെഞ്ചിലെ മോഹം പോലെ

കുങ്കുമവയലുകൾ പോലെ ചെമ്മുകിൽ മാലകൾ പോലെ

പൂത്തുലയുകയായ് തേന്മണിമുത്തുകൾ കാറ്റിലാടുകയായ്

വരൂ വരൂ മുകരൂ ഈ വസന്ത മാധുരികൾ (വീണ്ടും…)

പാതിമെയ്യാളൊത്തു വരൂ

രാപാർക്കുവാനീ പൂക്കുടിലിൽ (2)

താഴ്ത്തിയ തിരികൾ പോലെ

താരകൾ മങ്ങി മേലേ

കിന്നരിതന്ത്രികൾ മൂളി വാഴ്വൊരു ഗീതം പോലെ

മാദകമാകും മധു പകരുന്നൊരു പാനപാത്രം പോലെ

വരൂ വരൂ മുകരൂ ഈ വസന്ത മധുരിമകൾ (വീണ്ടും…)

Leave a Comment

”
GO