En kanavil nin lyrics

Movie: 4 years
Song : En kanavil
Music: Sankar Sharma
Lyrics: Ranjith Sankar
Singers: Arun Alat, Sony Mohan

പ്രായമേ മറയുവതെങ്ങോ നീ…
വേഗമേ അലയുവതെന്നോ നീ…
ഇനിയീ ലോകം… ഈ വേഗം
ഈ മോഹം… ഈ സ്നേഹം
പുണരാനെന്നും ആശ്വാസം

ഇനി നിൻ രൂപം.. നിൻ നാദം..
നിൻ പാദം… നിൻ ശ്വാസം
അണയാതെന്നിൽ നീ

കടലായി നീ നിറഞ്ഞു…
മഴയായി നീ മൊഴിഞ്ഞു..
വരമായ് നീ പകർന്നു മിഴി നോവാതെ

കഥയന്ന് മാഞ്ഞിരുന്നു
പുഴയന്നു നേർത്തിരുന്നു
മനമിന്നു പാടി… ഒന്ന് തേങ്ങി
നിൻ മുഖം നിൻ സ്വരം
അറിയാനായ്

എൻ കനവിൽ നിൻ മിഴികളും
എൻ മിഴിയിൽ നിൻ നിനവുകൾ
എൻ നിനവിൽ നിൻ മൃദുല സംഗീതം

എൻ ശ്രുതിയിൽ നിൻ വരികളും
എൻ വരിയിൽ നിൻ മൊഴികളും
എൻ മൊഴിയിൽ നിൻ സ്നേഹ സല്ലാപം

ഇളം തേൻ കാറ്റായി പാറി വന്നു നീ
പരാഗമായ്… അരൂപിയായ്
പെയ്തൊഴിഞ്ഞ പാട്ടായ് പോയകന്നു നീ
വിലോലമായി.. ആശാന്തമായ്

വിഷാദം നീ വിചാരം നീ….

വിഷാദം നീ വിചാരം നീ..
സ്വകാര്യം നീ… പ്രയാണം നീ..
വികാരം നീ… വിദൂരം നീ..
അനേകം നീ… പ്രദോശം നീ..

എൻ കനവിൽ നിൻ മിഴികളും
എൻ മിഴിയിൽ നിൻ നിനവുകൾ
എൻ നിനവിൽ നിൻ മൃദുല സംഗീതം

എൻ ശ്രുതിയിൽ നിൻ വരികളും
എൻ വരിയിൽ നിൻ മൊഴികളും
എൻ മൊഴിയിൽ നിൻ സ്നേഹ സല്ലാപം

Leave a Comment