Jeevithamenna Thamaasha lyrics

Movie: Vaathil
Song  : Jeevithamenna thamaasha
Music: Sejo John
Lyrics: Sejo John, Rap lyrics – Fejo
Singers: Shahabaz Aman, Fejo

ജീവിതമെന്ന തമാശ
അതിലായിരമായിരം ആശ

ജീവിതമെന്ന തമാശ..
ആയിരമായിരം ആശ

അത് നേടാൻ കൊതി വന്നാൽ
പതിനെട്ടടവാണെ
കാണാത്തവൻ കാണുമ്പോഴാണിനി
അടിമുടി ആറാട്ട്
കേൾക്കാത്തവൻ കേൾക്കുമ്പോഴാണിനി
തകിലു പുകിലു പൊളി

ജീവിതമെന്ന തമാശ
അതിലായിരമായിരം ആശ

ജീവിതമെന്ന തമാശ..
ആയിരമായിരം ആശ

അകലെ മിന്നണ പൊന്നു കിനാവാ
അത് കണ്ട് കൊതിച്ച കിടാവാ
ഇരുളിലു പെട്ടുഴലുന്ന നിലാവാ
ഇരുകൈ കൊണ്ട് കൊട്ട് വാങ്ങും മിഴാവാ
കലികാലമേ കൈയെകുമോ
കൈപിടിയാകലെ കര നീ കേറുമോ
നിന്റെ കാവൽ മാലാഖ കൂട്ടിലുറങ്ങുമ്പോ
നിന്നെ ജോഡി ചേർത്തതിൽ പൂട്ടിയോ
പല വർണ്ണം നിറഞ്ഞ
പുതു സ്വപ്നമെങ്കിലും
എല്ലാം കലർന്ന കറുപ്പു നിറം
പാപമെങ്കിലും
തമ്മിൽ അടിച്ചാൽ തകരും
നിന്റെ കുടുംബ മൺകലം
കൈയ്യിൽ സ്വർണ്ണം വെള്ളി വെച്ചിട്ടു
നീ തേടുന്ന വെങ്കലം
ഇനി എങ്ങോട്ടാ

ഈ പതിവ് കാഴ്ചയിൽ
പുതു കവിതകൾ പല പുതുമകൾ
കണ്ണുകളിൽ നിറമെഴും
നിറ സാഗരം അത് തീർത്തുവോ
ആദ്യം അത് മധുരം… നൽകും
പിന്നെ അത് കൈപ്പും… നൽകും

ആദ്യം അത് മധുരം… നൽകും
പിന്നെ അത് കൈപ്പും… നൽകും

കാണുവതിനിമ്പം നൽകും
താളം മേളം നിന്നിൽ അനുരാഗം

ജീവിതമെന്ന തമാശ
അതിലായിരമായിരം ആശ

ജീവിതമെന്ന തമാശ..
ആയിരമായിരം ആശ

നിൻ ചിരികൾ മാറിയോ
ആ കള്ള നോട്ടങ്ങൾ ഏറിയോ
ഈ വഴികളിൽ സുഖമെഴും
നൽ കനവുകൾ അതു നൽകിയോ

പുറമെ അതൊരു ഇമ്പം… നൽകും
അകമെ അതൊരു അമ്പും… നൽകും

പുറമെ അതൊരു ഇമ്പം… നൽകും
അകമെ അതൊരു അമ്പും… നൽകും

കാണുവതിനീണം നൽകും
രാഗം താനം ഇന്നിൻ അനുരാഗം

ജീവിതമെന്ന തമാശ
അതിലായിരമായിരം ആശ

ജീവിതമെന്ന തമാശ..
ആയിരമായിരം ആശ

അത് നേടാൻ കൊതി വന്നാൽ
പതിനെട്ടടവാണെ
കാണാത്തവൻ കാണുമ്പോഴാണിനി
അടിമുടി ആറാട്ട്
കേൾക്കാത്തവൻ കേൾക്കുമ്പോഴാണിനി
തകിലു പുകിലു പൊളി

Leave a Comment