Movie | Jawanum Mullapoovum |
Song | muttathe mullathai |
Music | 4 musics |
Lyrics | B K Harinarayanan |
Singer | K S Chithra |
Muttathe Mullathai Lyrics in Malayalam
മുറ്റത്തെ മുല്ലതൈ മൊട്ടിട്ടെ നിന്നാലും
മുത്താരം ചെലോടെ മുത്തണിഞ്ഞു പൂത്താലും
കണ്ടിട്ടും കാണാതെ നീ
കൊഞ്ചിക്കാൻ ചെല്ലാതെ നീ
തുമ്പ പൂ തേടും തൂവെയിലേ
വന്നെത്തും നിന്നെ കാത്തേ
മുല്ലപ്പൂ നിന്നിലേറെ
എന്നിട്ടും മിണ്ടിയില്ലെന്തേ നീ…
പൂമണമിന്നാലോലം
നാടറിഞ്ഞേ രാവറിഞ്ഞേ…
നീയറിഞ്ഞതില്ലല്ലോ ചാരെ നിന്നിട്ടും
പൂമണമിന്നാലോലം
നാടറിഞ്ഞേ രാവറിഞ്ഞേ…
നീയറിഞ്ഞതില്ലല്ലോ ചാരെ നിന്നിട്ടും
മുറ്റത്തെ മുല്ലതൈ മൊട്ടിട്ടെ നിന്നാലും
മുത്താരം ചെലോടെ മുത്തണിഞ്ഞു പൂത്താലും
ഒറ്റക്കൊടി മുല്ലപ്പൂവേ
ഓമൽ കണിമുഖം താനേ
വാടരുതേ പുഞ്ചിരിത്തേൻ
വീണു പൊടിയാതെ
കട്ടിക്കരി മിഴിയാകെ
ഇറ്റും നനവണിയാതെ
വിവരുതേ കുഞ്ഞിതളോ
നൊന്തു പിടയാതെ
മിന്നണു തൂ വെയിൽ കാണാൻ
കണ്ണിലൊരുമ്മ തരാനായി
ഇത്തിരി മുറ്റത്ത് നീയേ
ഒത്തിരി മിന്നണു രാധേ
ഇതുവരെയും ഇവിടലയും
ഈലല കണ്ടില്ലെ നിന്നെ
മുറ്റത്തെ മുല്ലതൈ മൊട്ടിട്ടെ നിന്നാലും
മുത്താരം ചെലോടെ മുത്തണിഞ്ഞു പൂത്താലും
ചെല്ലക്കുറുമ്പുള്ള കാറ്റേ
ഇല്ലിപ്പടി വരെ വായോ
പൂവിതളിൽ തൂവിരളിൽ
ഒന്നുതഴുകാനായ്
മുത്തുക്കുടയുള്ള മാനം
ചുറ്റും മിഴി നട്ടു കാത്തെ
പൂങ്കുരുന്നിൻ നെഞ്ചിടയും വേനലകലാനായി
ചുന്ദരി പെണ്മണി പൂവേ…
ഇന്ന് പുലരുന്ന നേരം
അല്ലലകന്നിടും ദൂരെ
മെല്ലെ വരും നിന്റെ കാലം
മിഴി തെളിയും ചിരി വിരിയും
ഈലല വന്നീടും ചാരേ
മുറ്റത്തെ മുല്ലതൈ മൊട്ടിട്ടെ നിന്നാലും
മുത്താരം ചെലോടെ മുത്തണിഞ്ഞു പൂത്താലും
കണ്ടിട്ടും കാണാതെ നീ
കൊഞ്ചിക്കാൻ ചെല്ലാതെ നീ
തുമ്പ പൂ തേടും തൂവെയിലേ
വന്നെത്തും നിന്നെ കാത്തേ
മുല്ലപ്പൂ നിന്നിലേറെ
എന്നിട്ടും മിണ്ടിയില്ലെന്തേ നീ…
പൂമണമിന്നാലോലം
നാടറിഞ്ഞേ രാവറിഞ്ഞേ
നീയറിഞ്ഞതില്ലല്ലോ ചാരെ നിന്നിട്ടും
പൂമണമിന്നാലോലം
നാടറിഞ്ഞേ രാവറിഞ്ഞേ
നീയറിഞ്ഞതില്ലല്ലോ ചാരെ നിന്നിട്ടും
മുറ്റത്തെ മുല്ലതൈ മൊട്ടിട്ടെ നിന്നാലും
മുത്താരം ചെലോടെ മുത്തണിഞ്ഞു പൂത്താലും