Movie : Vellam
Song: Akashamayavale
Music: Bijilal
Lyrics: Nidheesh Naderi
Singer: Shahabaz Aman
ആകാശമായവളേ…
അകലേപ്പറന്നവളേ…
ചിറകായിരുന്നല്ലോ നീ…
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞു പോയ്
വഴിയും മറന്നു പോയ്
തോരാത്ത രാമഴയിൽ…
ചൂട്ടുമണഞ്ഞു പോയി
പാട്ടും മുറിഞ്ഞു പോയി
ഞാനോ ശൂന്യമായി…
ഉടലും ചേർന്ന് പോയി
ഉയിരും പകുത്തു പോയി
ഉള്ളം പിണഞ്ഞു പോയി
ഒറ്റക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
തീരാനോവുമായ്…
ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം
നീയം തീരമേറാൻ…
കടവോ ഇരുണ്ടു പോയി
പടവിൽ തനിച്ചുമായി
നിനവോ നീ മാത്രമായി…
അന്തിക്കിളിക്കൂട്ടമൊന്നായി പറന്നുപോയ്
വാനം വിമൂകമായി…
ഇറ്റു നിലാവെൻറെ നെറ്റിമേൽ തൊട്ടത്
നീയോ രാക്കനവോ…
ആകാശമായവളേ
അകലേപ്പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞു പോയി
വഴിയും മറന്നു പോയി
തോരാത്ത രാമഴയിൽ…
ചൂട്ടുമണഞ്ഞു പോയി
പാട്ടും മുറിഞ്ഞു പോയി
ഞാനോ ശൂന്യമായി…