Movie : Naam
Song: Azhakiyaane
Music: Ashwin, Sandeep
Lyrics: Shabareesh Varma
Singer: Haricharan, Vijay Yesudas
അഴകിയാണേ അഴകിയാണേ
അറബി മൊഞ്ചുള്ളൊരുമായാണെ
അഖിലമെല്ലാം അലകളാണെ
അറബന തുടി താളമാണെ
അഴകിയാണേ അഴകിയാണേ
അറബി മൊഞ്ചുള്ളൊരുമായാണെ
അഖിലമെല്ലാം അലകളാണെ
അറബന തുടി താളമാണെ
മിഴികളിൽ സുറുമയിൽ കരിമുകിൽ ആട്ടമാണോ
പിരിയവെ ഉലകമിൽ മയങ്ങുവതെന്തു കൊണ്ടോ
ചുടികളിൽ മധുകണം കിനിയുവതെന്തിനാണൊ
പടച്ചവൻ പടച്ചത് ആകെ മൊത്തം പൊന്ന് കൊണ്ടോ
ഇവളൊരു ഹൂറി………..
കണ്ണിനുള്ളിലും ഖല്ബിനുളളിലും
ചേലിടും പുതു മാരനാണൊ
പാതിരാവില് കുളിര് കോരണ മണിയറക്കിളി വാതിലാണോ (2)
കനവിലും നിനവിലും പുതു നിഴലാട്ടമാണോ
പുണരുമീ പുളകവും മധുവിധു രാത്രിയാണോ
അഴകിനും അറിവിനും മഹിമ നിറഞ്ഞ പെണ്ണോ
പടച്ചവൻ പടച്ചത് ആകെ മൊത്തം പൊന്ന് കൊണ്ടോ
അഴകിയാണേ അഴകിയാണേ
അറബി മൊഞ്ചുള്ളൊരുമായാണെ
അഖിലമെല്ലാം അലകളാണെ
അറബന തുടി താളമാണെ