Movie : Dear vaappi
Song: Pennenthoru Pennane
Music: Kailas
Lyrics: Manu Manjith
Singer: Midhun V Dev, Almaram Music Band
മൈലാഞ്ചി കൈയ്യോണ്ടങ്ങനെ മൈ മിന്നണ മിഴി പൊത്തി
ഓളൊന്നു ചിരിച്ചാൽ ഖൽബില് ഓളങ്ങൾ നുര പൊക്കി
കടുമണി മറുകഴകാം കവിളിൽ പടരുന്നത് മൂവന്തി
തുടുമടുമലരിതളിൽ വിലസണ മുത്തായ മോളാണവൾ
പെണ്ണെന്തൊരു പെണ്ണാണേ പാലമ്പിളി പോലാണേ
മൊഞ്ചെന്തൊരു മൊഞ്ചാണേ മഞ്ചാടി മിനുപ്പാണേ
പെണ്ണെന്തൊരു പെണ്ണാണേ പാലമ്പിളി പോലാണേ
മൊഞ്ചെന്തൊരു മൊഞ്ചാണേ മഞ്ചാടി മിനുപ്പാണേ
മൈലാഞ്ചി
മൈലാഞ്ചി
മൈലാഞ്ചി കൈയ്യോണ്ടങ്ങനെ മൈ മിന്നണ മിഴി പൊത്തി
ഓളൊന്നു ചിരിച്ചാൽ ഖൽബില് ഓളങ്ങൾ നുര പൊക്കി
തേനിമ്പ തൂമൊഴി ചുണ്ടില് താളത്തില് വാടി വൊത്തെ
കൽക്കണ്ട കുന്നിനു മുകളില് പാർക്കുന്നെ രാജാത്തി
കനവൊഴുകണ പുഴയിൽ പതിവായി പുളയുന്നൊരു പൂമീനായി
വലയെറിയണതാരാവോളെ വീശിപ്പിടിച്ചീടുവാൻ
പെണ്ണെന്തൊരു പെണ്ണാണേ പാലമ്പിളി പോലാണേ
മൊഞ്ചെന്തൊരു മൊഞ്ചാണേ മഞ്ചാടി മിനുപ്പാണേ
പെണ്ണെന്തൊരു പെണ്ണാണേ പാലമ്പിളി പോലാണേ
മൊഞ്ചെന്തൊരു മൊഞ്ചാണേ മഞ്ചാടി മിനുപ്പാണേ
ആനന്ദ ചിറകേ തത്തക തത്തക്കിളിയെ
ചന്ദന വർണ്ണ ചേലോടെ
ചക്കര മഞ്ചലിലേറി വരുന്നൊരു
സുന്ദരമാരൻ നിധിയെ
അരിമുള്ള കൊടിയാണേ
പൂത്തിരി ലാത്തിരി പൂത്തിരി കണ്ണിൽ കത്തണ മുന്തിരി മാണിയെ
അത്തർ കിത്തർ പൂങ്കാറ്റേ