Melle En Pranayam Lyrics

Movie : Panthrand
Song: Melle En Pranayam
Music : Alphons Joseph
Lyrics : Hari Narayanan
Singer : Shahabaz Aman

മെല്ലെ എൻ പ്രണയം
കുഞ്ഞരുവിയായി…
നീയെന്ന നീരാഴി തേടി…
ആലോലമാലോലമായി
ഈറൻ മനസിൽ സംഗീതമായി
ഓ …ഓ…
മെല്ലെ എൻ പ്രണയം
കുഞ്ഞരുവിയായി…
നീയെന്ന നീരാഴി തേടി…
ആലോലമാലോലമായി
ഈറൻ മനസിൽ സംഗീതമായി
ഓ …ഓ…

തെന്നി തെന്നി ഓരോ കണികകളായി..
അത് പിന്നെ പിന്നെ ഓരോ കുളിരലയായി …
ചന്നം പിന്നം തോറ മഴകളിലായ്
സിര വിങ്ങി പൊള്ളും വേനൽ വഴികളിലായി..
ഉള്ളിനുള്ളം തലോടി നെഞ്ചിൽ നിന്നെ ചൂടി
തുള്ളിക്കര കവിഞ്ഞൊഴുകുകയായി ….
നിനക്കായി ഞാനേ ജലമണിയായിതാ
മെല്ലെ എൻ പ്രണയം കുഞ്ഞരുവിയായി

എന്നിൽ നിന്നിൽ മായാതൊരു നിമിഷം
ഒളി ചിമ്മി ചിമ്മി തീരാ പ്രണയമിതാ
കണ്ണിൽ കണ്ണിൽ കാണാ പുലരികളെ
അത് മുന്നിൽ നമ്മൾ താനെ അറിയുകയായി
പെയ്‌മൊഴി നിലാവിൽ തമ്മിൽ തമ്മിൽ തേടി
തെന്നലോത്തു മതിമറന്നലയെ
കനൽ പോലെ സ്നേഹം ഉരുകുകയാണ് നാം…
മെല്ലെ എൻ പ്രണയം
കുഞ്ഞരുവിയായി…
നീയെന്ന നീരാഴി തേടി…
ആലോലമാലോലമായി
ഈറൻ മനസിൽ സംഗീതമായി
ഓ …ഓ…

Leave a Comment