Movie : Vellam
Song: Oru Kuri Kandu Naam
Music: Bijilal
Lyrics: B K Harinarayanan
Singer: Viswanathan
ഒരു കുറി കണ്ടു നാം
പിരിയുന്ന നേരം നിൻ
മിഴികളിൽ എൻ മനം മറന്നുവെച്ചോ
തിരികേ വന്നെടുക്കുവാൻ നോക്കിയപ്പോൾ
നീയോ ഇമയുടെ വാതിലും പൂട്ടിവെച്ചു
നിന്റെ പടിയരികിൽ ഞാനോ
കാത്തു നിന്നു
ഇരുളൊന്ന് വെളുത്തില്ലേ
ഇമ ചിമ്മി തുറന്നില്ലേ
ഇനിയെന്തേ താമസം പളുങ്ക് പെണ്ണെ
മനസ്സിന്റെ കിണ്ണം നീ തിരിച്ചു തന്നില്ലെങ്കിൽ
മറന്നവയൊക്കെ ഞാൻ ഓർത്തെടുക്കും
നിൻ മുഖമല്ലാതെ മറ്റുള്ളതെല്ലാമെന്നിൽ
വെള്ളത്തിൽ വരച്ച വര പോൽ മാഞ്ഞു പോയി
പലവട്ടം തിരഞ്ഞില്ലേ
ഇമ വെട്ടി കുടഞ്ഞില്ലേ
എവിടെൻെറ മാനസം പറയു പെണ്ണെ
മിഴിക്കായാലോളത്തിൽ മഷിക്കട്ട പോലെയോ
തിരിച്ചിങ്ങു കിട്ടാതേ വീണലിഞ്ഞോ
എന്തിനു ചെയ്യാനോ നീ എന്ന ചിന്തക്കുള്ളിൽ
ജീവിതം മുഴുവനും ഞാനിരിക്കാം