Movie : Made in caravan
Song : Mukhilil Marayum
Music : Vinu Thomas
Lyrics : B K Harinarayanan
Singers : Vineeth Sreenivasan
മുകിലിൽ മറയും
മഴവില്ലായേ നാമിതാ ദൂരേ ദൂരേ
പലതായ് പിരിയേ
പിടയുന്നില്ലേ നിന്നകം നെഞ്ചേ നെഞ്ചേ
ഒരുവഴിയേ ഒഴുകുമൊരീ
നീരുപോലെ ജീവിതം
ചിതറുകയായ് ചാലുകളായ്
മാറുന്നെങ്ങങ്ങോ
സമയമിതിൻ മറുകരയിൽ
ഒന്നായ് നമുക്കുപോകാൻ ചുരങ്ങൾ
ഇനി വരുമോ ,വിടപറയും
മിന്നൽകിനാക്കളേ
ഏതേതോ തീരങ്ങൾ
ഏതേതോ ഇടങ്ങൾ
ഓരോരോ കൂട്ടിൽ ചേക്കേറി
ഏതോ കോണിൽ നമ്മൾ
മുകിലിൽ മറയും
മഴവില്ലായേ നാമിതാ ദൂരേ ദൂരേ
കണ്ണീരായ് മാറും
ഉള്ളാകെവിങ്ങുമോർമ്മകൾ
സ്നേഹത്തിൻ കാലം
മഞ്ഞായേ മാഞ്ഞേ
താനേയിരുന്ന നേരത്ത്
ചാരെ വരുന്ന കാറ്റിൽ കേട്ടേ
പൊയ്പോയ നാളിൻ
മോഹ പാട്ടിൻ ഈണം
വിധിമെനയും ചെരുവുകളിൽ
ഒന്നായ് അലിഞ്ഞുചേരാൻ
നമുക്കു ഗതിവരുമോ
കര കവിയും ഓമൽ മനങ്ങളേ
ഏതേതോ തീരങ്ങൾ
ഏതേതോ ഇടങ്ങൾ
ഓരോരോ കൂട്ടിൽ ചേക്കേറി
ഏതേതോ കോണിൽ നമ്മൾ
മുകിലിൽ മറയും
മഴവില്ലായേ നാമിതാ ദൂരേ ദൂരേ
ഒരുവഴിയേ ഒഴുകുമൊരീ
നീരുപോലെ ജീവിതം
ചിതറുകയായ് ചാലുകളായ്
മാറുന്നെങ്ങങ്ങോ
സമയമിതിൻ മറുകരയിൽ
ഒന്നായ് നമുക്കുപോകാൻ ചുരങ്ങൾ
ഇനി വരുമോ
വിടപറയും മിന്നൽകിനാക്കളേ
ഏതേതോ തീരങ്ങൾ
ഏതേതോ ഇടങ്ങൾ
ഓരോരോ കൂട്ടിൽ ചേക്കേറി
ഏതോ കോണിൽ നമ്മൾ
മുകിലിൽ മറയും
മഴവില്ലായേ നാമിതാ ദൂരേ ദൂരേ….