Movie : Aanandam
Song : Payye veesum kaattil
Music : Sachin Warrier
Lyrics : Anu Elizabeth Jose
Singers: Ashwin Gopakumar, Sneha Warrier
പയ്യേ വീശും കാറ്റിൽ
കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ
കണ്ണേ കണ്ടാൽ നിന്നെ
മിണ്ടീടുന്നെ നെഞ്ചം താനേ
മനസ്സുകളാൽ നാം പോകും ദൂരം…
ഇതുവരെയും ഞാൻ കാണാദൂരം
പതിവുകളായ് എന്നും
പ്രഭാതങ്ങൾ നിൻ
ചുവടുകളെ തുടരും നേരവും
ചെറിയൊരു കൈതലോടൽ പോലവേ
നടന്നു നീങ്ങുന്നു നീയും
പുതുമകളായി മുന്നിൽ തെളിഞ്ഞീടുമീ
വഴികളിലായി ഇനി പോയിടിലും
നിഴലുകളായ് നടന്നു ചേർന്നിടും…
ഒരേ തണൽ താഴെ നാം
മനസ്സുകളാൽ നാം പോകും ദൂരം…
ഇതുവരെയും ഞാൻ കാണാദൂരം…
എന്നിൽ ഈ നിറമഴ തുള്ളികൾ
പെയ്യും നിൻ ചിരിമഴ തെന്നലായ്…
കുളിരിലായ് വന്നു മെല്ലേ…
പൊതിയും നീയാം പകൽ…
പയ്യേ വീശും കാറ്റിൽ
കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ
കണ്ണേ കണ്ടാൽ നിന്നെ
മിണ്ടീടുന്നെ നെഞ്ചം താനേ
മനസ്സുകളാൽ നാം പോകും ദൂരം…
ഇതുവരെയും ഞാൻ കാണാദൂരം