Nilavil ellaame lyrics

Movie : Aanandam
Song  : nilavil ellaame
Music: Sachin Warrier
Lyrics : Anu Elizabeth Jose
Singer: Sachin Warrier

നിലാവിൽ എല്ലാമേ
അറിഞ്ഞിടാ… തലിഞ്ഞുവോ
പറഞ്ഞുതീരാനായി
കൊതിച്ചതും മറന്നുവോ

മൂകരാവിൻ വിരൽ പാത തന്നിൽ..
ഈ കൺ കോണിലാണെന്റെ ലോകം..
അതിലെ ഒന്നിച്ചു സഞ്ചാരമായ്

അടങ്ങിടാതുള്ളിൽ തുടിച്ചതും
കവർന്നുവോ
പറഞ്ഞു തീരാനായി
കൊതിച്ചതും മറന്നുവോ
ഓ……….. ഓ….

നിറയെ വാർത്തകൾ
ചൊല്ലിടുന്ന പോൽ
അരികിൽ നിന്നു നീ
പതിയെ നോക്കിയോ
കവിതപോലെ നിൻ
കാതിലോതുവാൻ
മനസ്സു വരികളായ്
കരുതി വെച്ചുവോ

ശാന്തമീ… നിലാ..വിലൊളിയിലീ വഴി…
വീണിടും കുളിർതരി….
കൺകളിൽ വിരിഞ്ഞു
പുതിയ പൊൻകണി…

മൂകരാവിൻ വിരൽ പാത തന്നിൽ..
ഈ കൺകോണിലാണെന്റെ ലോകം…
അതിലെ ഒന്നിച്ചു സഞ്ചാരമായ്

നിലാവിൽ എല്ലാമേ
അറിഞ്ഞിടാ… തലിഞ്ഞുവോ
പറഞ്ഞുതീരാനായി
കൊതിച്ചതും…..

Leave a Comment