ആ തത്ത ഈ തത്ത | aa thatha ee thatha lyrics

Song Titleഎം ജി രാധാകൃഷ്ണൻ
Lyricistഎസ് രമേശൻ നായർ
Singerഎം ജി ശ്രീകുമാർരഞ്ജിനി ജോസ്
Film/Albumഅച്ഛനെയാണെനിക്കിഷ്ടം

ആ തത്ത ഈ തത്ത ആകാശപ്പൂന്തത്ത
അത്തിമരക്കൊമ്പത്തൊന്നു വാ
എൻ കുരുന്നിനു താരാട്ടുമായ്
പൊൻമകനെൻ ചെന്താമര
(ആ തത്ത…)

എ ബി സി ഡി പാടി പാടി
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽസ്റ്റാറായ്
ഐ ജെ കെ എൽ എം എൻ ഒ പി
ഹമ്പ്റ്റി ഡമ്പ്റ്റി സിറ്റിംഗ് ഓൺ എ വാൾ
കാണാക്കുയിൽ കിന്നാരം താ 
*പന്താടി വാ 
(ആ തത്ത…)

ഊഞ്ഞാലു കണ്ടിട്ടാ പൊന്നമ്പിളി
ചാഞ്ചാടി താഴത്തു പോരുന്നുണ്ടേ
ഊരെല്ലാം തെണ്ടുമ്പോൾ മഞ്ഞും കാത്ത്
ഉണ്ണിക്കും തുന്നുന്നുണ്ടേ തൂവാലപ്പട്ട്
ആകെയുള്ളൊരു പൊന്നാൺ തരി
ആശയ്ക്കും ലാത്തിരി പൂത്തിരി ദീപാവലി
നേരല്ലയോ…
നേരല്ലയോ ചെല്ലത്തേനല്ലയോ
എന്നും മനസ്സിന്റെ അകത്തൊരു
മണിച്ചെപ്പു തുറന്നു വെയ്ക്ക്
വെഞ്ചാമര കാറ്റൊഴുക്ക് 
മഞ്ചാടിക്ക് നിറം കൊടുക്ക്
(ആ തത്ത…)

ഉണ്ണിക്ക് മാമുണ്ണാൻ വെള്ളിക്കിണ്ണം
കണ്ണുകളിൽ *തൂമേഘപ്പെണ്ണ്
കാലത്തെ കാക്കുന്നു പഞ്ഞിപ്രാവ്
പൂവിട്ടു നിൽക്കുന്നു മുല്ലക്കാട്
ആന കേറണ കുന്നല്ലയോ
ആളില്ലാവീട്ടിലുമുണ്ടൊരു 
മിന്നൽക്കൊടി 
കൂട്ടല്ലയോ…
കൂട്ടല്ലയോ ശ്വാസക്കാറ്റല്ലയോ
എന്റെ *കണ്ണിൽ തെളിയുന്ന
വിളക്കിലെ തിരി കൊളുത്ത്
വെഞ്ചാമര കാറ്റൊഴുക്ക് 
മഞ്ചാടിക്ക് നിറം കൊടുക്ക്
(ആ തത്ത…)

Leave a Comment

”
GO