മഴ വന്നു തൊട്ടു മെല്ലെ | Mazha Vannu Thottu Melle lyrics

Song Titleശ്രീകുമാരൻ തമ്പി
Lyricistശ്രീകുമാരൻ തമ്പി
Singerകെ ആർ ശ്യാമ
Film/Albumഅക്ഷയപാത്രം (ഈസ്റ്റ് കോസ്റ്റ് )

മഴ വന്നു തൊട്ടു മെല്ലെ
മനസ്സിന്റെ ജാലകത്തിൽ
കുളിർമാല പാടി
പുതിയ രാഗം
ഋതുഭേദ ഗീതം
                                        (മഴ വന്നു..)

ഹരിതം മറഞ്ഞൊരിലയും
ദുരിതം കവർന്ന ശിഖയും
സഫലമീ സാന്ത്വനത്തെ
വരവേൽക്കയായി ആരോ…
ആരിരോ…ആരാരോ..രാരിരോ…
                                        (മഴ വന്നു…)

കനിവിന്റെ കണ്ണുനീരോ
മറയുന്ന പാഴ്ക്കിനാവോ
അറിയില്ല ജീവനതിനെ
വരവേൽക്കയായി ആരോ…
ആരിരോ…ആരാരോ..രാരിരോ..
                                       (മഴ വന്നു…)

Leave a Comment