നന്മയുള്ള നാട് കള്ളമില്ലാ നാട് | Nanmayulla Naadu Lyrics

Movie : Kallanum Bhagavathiyum
Song   : Nanmayulla Naadu
Music : Ranjin Raj
Lyrics  : Santhosh Varma
Singer : Vidyadharan Master

നന്മയുള്ള നാട് കള്ളമില്ലാ നാട്..
ആ നാടിനന്നുമിന്നും
എന്തു ഭംഗി,എന്തൊരു ഭംഗി
കുംഭക്കളിയുണ്ട്…
കണ്യാർ കളിയുണ്ട്…
എങ്ങുമില്ലാകാഴ്ചയിന്നും
കാത്തു വയ്ക്കണ നാട്…
ആ നാടിനന്നുമിന്നും
എന്തു ഭംഗി,എന്തൊരു ഭംഗി…

വാളണിഞ്ഞ് ചിലമ്പണിഞ്ഞ്…
ദേവി വാഴണ കോവിലുണ്ട്…
പള്ളിയുണ്ട് മസ്ജിദുണ്ട്….
അമ്പലക്കുളങ്ങളുണ്ട്….
നെല്ലോലക്കതിരാടി നിക്കണ പുഞ്ചപ്പാടമുണ്ട്….
ആ നാടിനന്നുമിന്നും..
എന്തു ഭംഗി,എന്തൊരു ഭംഗി..(നന്മയുള്ള)

കരിമ്പന കുട പിടിയ്ക്കണ
നീണ്ട നാട്ടു വഴികളുണ്ട്…
മഞ്ഞണിഞ്ഞമലയുമുണ്ട്…
കൊലുസ്സ്‌ ചാർത്തിയ പുഴയുമുണ്ട്..
തോറ്റം പാട്ടുകൾ പാടി
ചുറ്റണ നാട്ടു കാറ്റുമുണ്ട്….
ആ നാടിനന്നുമിന്നും
എന്തു ഭംഗി,എന്തൊരു ഭംഗി..(നന്മയുള്ള)

Leave a Comment