സ്വപ്നങ്ങളേ മധുരസ്വപ്നങ്ങളേ | Swapnangale Madhuraswapnangale Lyrics

സ്വപ്നങ്ങളേ മധുരസ്വപ്നങ്ങളേ
ഹൃദയപാളിയിൽ ചിത്രം വരയ്ക്കുന്ന
പ്രേമാഭിലാഷങ്ങൾ പൂവിട്ടുണർത്തും
സ്വപ്നങ്ങളേ മധുരസ്വപ്നങ്ങളേ
(സ്വപ്നങ്ങളേ…)

പഞ്ചമിത്തോണി ഒരുങ്ങി നിന്നു
പഞ്ചമം പാടി നീ മുന്നിൽ വന്നു
പാലപ്പൂമാലയും പുഞ്ചിരിത്തെന്നലും
പാലാഴി നിറമുള്ള പൂവുടലും
കണ്ടു ഞാനെന്നെ മറന്നു നിന്നു

വെണ്ണിലാ രാവിലേതോ
ചിന്മയരാഗമായ് വന്നുവോ നീ
എന്നുയിരേ.. മുന്നിൽ വന്നുവോ നീ
തങ്കത്തരിവള നാദം കേട്ടു
അഞ്ജനമിഴിയിലെ നാണം കണ്ടു
മുന്നിൽ എൻ മുന്നിൽ
എന്നഴകേ എന്നുയിരേ
വെണ്ണിലാ രാവിലേതോ
ചിന്മയരാഗമായ് വന്നുവോ നീ
സ്വപ്നങ്ങളേ മധുരസ്വപ്നങ്ങളേ…

Leave a Comment

”
GO