Chillum chillum Lyrics

Music Lyricist Singer Film/album രതീഷ് വേഗബി കെ ഹരിനാരായണൻനജിം അർഷാദ്റിമി ടോമിആടുപുലിയാട്ടംChillum chillum – Aadupuliyaattam( തം തര ..)ചിലും ചിലും ചില്‍.. താളമായ്
മാര്‍ഗഴിപ്പൂന്തെന്നലായ്
വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ
ആടിമാസവര്‍ഷമായ് ആദ്യമോഹരാഗമായ്
ആര്‍ദ്രമായ്.. പുല്‍കിയോ.. ആരോ
ചില്ലുപോല്‍.. ചിന്തും ചോലയോ
മെല്ലെയെന്‍ കാതില്‍ ചൊല്ലിയോ
കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോ
മനം കൊതിക്കും.. കാലമിങ്ങു വന്നുവോ
ചിലും ചിലും.. ചില്‍ താളമായ്
മാര്‍ഗഴിപ്പൂന്തെന്നലായ്
വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ
( തം തര ..)
ഓര്‍മ്മതന്‍ വേനല്‍ മാഞ്ഞുവോ
ആശതന്‍ മേഘം.. വന്നുവോ
എങ്ങോ… മഴപ്പക്ഷി പാടുന്നുവോ
എന്നില്‍ മലര്‍ക്കാടു് പൂക്കുന്നുവ
ഏതോ വസന്തം വഴിതെറ്റി വന്നെന്‍
ഉയിരില്‍.. ഇളന്തേന്‍ ഒഴിയേ
കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോ
മനം കൊതിയ്ക്കും കാലമിങ്ങു വന്നുവോ
കാര്‍ത്തികൈ വാനിന്‍ വെണ്ണിലാ
ചേര്‍ത്തു നീ.. തൂകും പുഞ്ചിരി
രാവിന്റെ ഉള്‍ക്കാട് മായ്ക്കുന്നുവോ
തൂവര്‍ണ്ണ സ്വപ്നങ്ങള്‍ നെയ്യുന്നുവോ
മൗനാനുരാഗം മൊഴിയായി മാറി
കരളിന്‍.. ചിമിഴില്‍ നിറയേ
കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോ
മനം കൊതിക്കും കാലമിങ്ങു വന്നുവോ
ചിലും ചിലും.. .ചില്‍ താളമായ്
മാര്‍ഗഴിപ്പൂന്തെന്നലായ്
വിരല്‍ തൊടുന്നു.. നെഞ്ചിനെ ആരോ
ആടിമാസവര്‍ഷമായ് ആദ്യ മോഹരാഗമായ്
ആര്‍ദ്രമായ് പുല്‍കിയോ… ആരോ
ചില്ലുപോല്‍.. ചിന്തും ചോലയോ
മെല്ലെയെന്‍ കാതില്‍ ചൊല്ലിയോ
കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോ
മനം കൊതിക്കും കാലമിങ്ങു വന്നുവോ
( തം തര ..)

Leave a Comment