Maayum sandhye Lyrics

Music Lyricist Singer Film/album രാഹുൽ സുബ്രഹ്മണ്യൻവിനായക് ശശികുമാർഅരുൺ എളാട്ട് രമ്യ നമ്പീശൻആകാശവാണിMaayum sandhye – Aakaashavaaniമായും സന്ധ്യേ.. അണയാ കിരണം തിരയുന്നുതീരാ രാവിൽ തനിയേ മാഞ്ഞോ നീ …
താനേ വീണ്ടും വെയിലായ്.. ഇരുളായ് പിരിയാതെ
മേലെ വാനിൽ വെറുതെ നീളാമോ..
ഈ നിലാവും തീയഴകും പതിരാണോ മറയാണോ
പെയ്തൊഴുകും നിറ നോവാണോ …
സാന്ത്വനമായ് നീ പടരു പകലോരം ഇരവോരം
വീണുരുകും മനസ്സിൻ മാറിൽ…
ഓഹോഹോ …ഓഹോഹോ ….
ഏതോ.. വിജനതയിലലയുകയാണീ
കരളിനിരു കരയിലിതെങ്ങോ… ഒരലരുപോൽ മോഹം.
ഓരോ.. അസുലഭ നിമിഷമിത് തോറും..
നാം ഇരുവരും അകലുകയാണോ..
ഈ വഴികളിൽ.. വീണ്ടും..
നാൾ വഴികളിലായ്.. ആശകളുമായി കൂട് കൂട്ടി നാം…
കാവലാരീ മാരി തോരെ കൂട് തകരാതെ …
മായും സന്ധ്യേ.. അണയാ കിരണം തിരയുന്നു
തീരാ രാവിൽ തനിയേ മാഞ്ഞോ നീ …
താനേ വീണ്ടും വെയിലായ്.. ഇരുളായ് പിരിയാതെ
മേലെ വാനിൽ വെറുതെ നീളാമോ..
ഈ നിലാവും തീയഴകും പതിരാണോ മറയാണോ
പെയ്തൊഴുകും നിറ നോവാണോ …
സാന്ത്വനമായ് നീ പടരു പകലോരം ഇരവോരം
വീണുരുകും മനസ്സിൻ മാറിൽ…
ഓഹോഹോ …ഓഹോഹോ …..

Leave a Comment