Music Lyricist Singer Film/album സച്ചിൻ വാര്യർഅനു എലിസബത്ത് ജോസ്സച്ചിൻ വാര്യർആനന്ദംNilaavil ellaame – Aanandhamനിലാവിൽ എല്ലാമേ…അറിഞ്ഞിടാതലിഞ്ഞുവോ ..
പറഞ്ഞു തീരാനായ് കൊതിച്ചതും മറന്നുവോ
മൂകരാവിൻ വിരൽപ്പാതതന്നിൽ
ഈ കൺകോണിലാണെന്റെ ലോകം ..
അതിലെ ഒന്നിച്ചു സഞ്ചാരമായ്
അടങ്ങിടാതുള്ളിൽ തുടിച്ചതും കവർന്നുവോ
പറഞ്ഞു തീരാനായ് കൊതിച്ചതും മറന്നുവോ
ഓ…
നിറയെ വാർത്തകൾ ചൊല്ലിടുന്നപോൽ ..
അരികിൽ നിന്നു നീ പതിയെ നോക്കിയോ
കവിതപോലെ നിൻ കാതിലോതുവാൻ
മനസ്സു വരികളായ് കരുതി
ശാന്തമീ നിലാവിലൊളിയീലീവഴി
വീണിടും കുളിർത്തരിൽ
കൺകളിൽ വിരിഞ്ഞു പുതിയ പൊൻകണി ..
മൂകരാവിൻ വിരൽപ്പാതതന്നിൽ
ഈ കൺകോണിലാണെന്റെ ലോകം
അതിലെ ഒന്നിച്ചു സഞ്ചാരമായ് ..
നിലാവിൽ എല്ലാമേ..
അറിഞ്ഞിടാതലിഞ്ഞുവോ ..
പറഞ്ഞു തീരാനായ് കൊതിച്ചതും …