MALAYALAM LYRICS COLLECTION DATABASE

Pulari Virinju Melle Lyrics

Movie : Ambili
Song   : Pulari Virinju Melle
Music : Vishnu Vijay
Lyrics  : Vinayak Sasikumar
Singer : Vishnu Vijay

പുലരിവിരിഞ്ഞു മെല്ലേ…
കിളികൾ കുറുകുന്നൂ…
അകമേ.. അകമേ ആരോ
ചിറകു കുടയുന്നൂ..
പാതിഭൂമീ…പാതിയാകാശം
കൂടെ ഞാനും 
ദൂരെ ദൂരേയേതോ കിളികൾ കുറുകുന്നു.. 
അകമേ അകമേയാരോ
ചിറകു കുടയുന്നു

കാലം തോറും നോവോ മായുന്നു
മിഴികൾ തെളിയുന്നു 
ഗതകാലമേ… ബലമേകുമോ…
ഈ യാത്രാ നീളേ…

കുഞ്ഞുതുമ്പീ.. കുഞ്ഞു തുമ്പീ..
കുഞ്ഞുപൂവിനുള്ളം കണ്ടോ
മഞ്ഞുമഴത്തുള്ളി നിന്നെ തഴുകിയോ
ഇല്ലിമുളം ചില്ലകളിൽ പുല്ലാങ്കുഴലൂതും കാറ്റേ
കുന്നിറങ്ങി കൂടെവന്നു പാടുമോ ..

ഉയരെ ഉയരെ സൂര്യൻ
മയങ്ങിയുണരുന്നൂ….
അകമേ.. അകമേ താനേ
ചിറകു വിരിയുന്നു ..

ഓഹോ.. ഓഹോഹോ… 
ഓഹോ.. ഓഹോഹോ…  
പാതിഭൂമീ…പാതിയാകാശം
കൂടെ ഞാനും …

ഉയരെ ഉയരെ സൂര്യൻ
മയങ്ങിയുണരുന്നൂ….
അകമേ.. അകമേ താനേ
ചിറകു വിരിയുന്നു ..

മനമാകവേ പുതുശോഭയായ്
നിറയുന്നേ വീണ്ടും…
ശലഭങ്ങളേ… പുളിനങ്ങളേ….
തിരയുന്നേ 

Leave a Comment