ഉല്ലാസപൂത്തിരികൾ കണ്ണിലണിഞ്ഞവളെ | Ullaasapoothirikal kannilaninjavale lyrics

ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേMusic: ജി ദേവരാജൻ
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Raaga: ദർബാരികാനഡ
Film/album: മീൻഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ

ഉന്മാദതേനലകൾ ചുണ്ടിലണിഞ്ഞവളേ

രാഗം നീയല്ലേ താളം നീയല്ലേ

എന്നാത്മ സംഗീത ശില്പം നീയല്ലേ

(ഉല്ലാസപ്പൂത്തിരികൾ…)

വാ മലയജസുരഭില പുളകിത നിമിഷമിതേ

നീ താ മനസിജ മധുകണമനുപമ രതിലതികേ ()

മധുവാദിനീ മതിമോഹിനീ

ഏകാന്ത സ്വപ്നത്തിൻ തേരേറി വാ

എൻ മനസ്സിൻ പാനപാത്രം നീ നുകരാൻ വാ

നിൻ പൊൻ ചിരി തേൻ മഞ്ജരി

വാ വാ വാ വാ  സഖീ വാ

(ഉല്ലാസപ്പൂത്തിരികൾ…)

നീ അസുലഭ മധുമയ നവമൃദു കുസുമദളം

ഈ ഞാൻ അനുദിനമതിലൊരു സഹൃദയ മണിശലഭം ()

സുരവാഹിനി സുഖദായിനീ

ആരോരും ചൂടാത്ത പൂവേന്തി വാ

പൂത്തു നിൽക്കും പൊൻ കിനാവിൻ നന്ദനത്തിൽ വാ

നിൻ നീൾ മിഴി വിൺ താരമായ്

വാ വാ വാ  വാ സഖീ വാ

(ഉല്ലാസപ്പൂത്തിരികൾ…)

ഉല്ലാസപ്പൂത്തിരികൾ |Meen | Malayalam video song | Jesudas| Yusaf ali kecheri |Central Talkies

Leave a Comment

”
GO