വെള്ളിക്കുടക്കീഴെ| Vellikkudakkeezhe lyrics

Music: ജി ദേവരാജൻ

Lyricist: വയലാർ രാമവർമ്മ

Singer: കെ ജെ യേശുദാസ്

Film/album: അവളല്പം വൈകിപ്പോയി

വെള്ളിക്കുടക്കീഴെ
വെള്ളിക്കുടക്കീഴേ അല്ലിക്കുടക്കീഴേ

പള്ളിയില്‍ പോകും മേഘങ്ങളേ

കുരിശുമായ് കൂട്ടത്തില്‍ നാണിച്ചു നിന്നൊരീ

യറുശലേം പുത്രിയെ കൊണ്ടു പോന്നു

ഞാന്‍ കൊണ്ടുപോന്നു
മുകളിലള്‍ത്താരയില്‍ മരതകക്കുമ്പിളില്‍

മെഴുകുതിരികള്‍ പൂവിടുമ്പോള്‍

ചിരികൊണ്ടു നിലാവിനു നിറംകൂട്ടുമിവളെ ഞാന്‍

ചിറകുള്ള പൂന്തേരില്‍ കൊണ്ടു പോന്നു

ചിറകുള്ള പൂന്തേരില്‍ കൊണ്ടുപോന്നു

ഓ ഓ …

(വെള്ളിക്കുടക്കീഴേ..)
അധരം വിടര്‍ത്തുമീ അണിയറപ്പൂക്കളില്‍

അമൃതു ചൊരിയും യാമിനിയില്‍

മിഴികൊണ്ടു മനസ്സിനു മദംകൂട്ടുമിവളെന്റെ

അനുരാഗ സര്‍വ്വസ്വമായിരിക്കും

അനുരാഗ സര്‍വ്വസ്വമായിരിക്കും

ഓ ഓ …

(വെള്ളിക്കുടക്കീഴേ..)

Vellikkudakkeezhe – Avalalpam Vaikippoyi ()

Leave a Comment

”
GO