എൻ സ്വരം പൂവിടും ഗാനമേ |Enn swaram poovidum gaaname lyrics

Music: കെ ജെ ജോയ്
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്
Film/album: അനുപല്ലവി

എൻ സ്വരം പൂവിടും ഗാനമേ
എൻ സ്വരം പൂവിടും ഗാനമേ ()

ഈ വീണയിൽ നീ അനുപല്ലവീ

നീ അനുപല്ലവീ  (എൻസ്വരം)
ഒരു മിഴി ഇതളിൽ ശുഭ ശകുനം

മറുമിഴിയിതളിൽ അപശകുനം ()

വിരൽ മുന തഴുകും നവരാഗമേ ()

വരൂ വീണയിൽ നീ അനുപല്ലവീ  (എൻ സ്വരം)
ഇനിയൊരുശിശിരം തളിരിടുമോ

അതിലൊരു ഹൃദയം കതിരിടുമോ ()

കരളുകളുരുകും സംഗീതമേ ()

വരൂ വീണയിൽ നീ അനുപല്ലവീ ( എൻ സ്വരം)

Leave a Comment

”
GO