കായാമ്പൂവിൻ കണ്ണിൽ | Kayampoovin Kannil

MovieNadhikalil Sundari Yamuna
SongKayampoovin Kannil
MusicArun Muraleedharan
LyricsBK Harinarayanan
SingerArvind Venugopal, Gayathry Rajeev

കായാമ്പൂവിൻ കണ്ണിൽ ഞാൻ നീലാകാശം കണ്ടേ
രാക്കനവിൽ യമുനയൊഴുകീ ഉള്ളാകെ ചേലോടെ
കാറ്റിൻ കാണാച്ചുണ്ടിൽ നിൻ തോറ്റംപാട്ടും കേട്ടേ
എൻ ഹൃദയമുരളി പൊഴിയും നിലാവിൻ സംഗീതം

ഹോ നനുനനെ നിലവില് നീയും ഞാനും നീങ്ങും ദൂരെ
വിരലുകൾ വിരലുകൾ തമ്മിൽത്തമ്മിൽ ചേരും മെല്ലെ
മുകിലുകൾ മേയും മാനത്ത് ഓ …
പരലുകൾ നീന്തും തോടിൻ‌ കരയിൽ
വയലിൽ വഴിയില്

താനേ മനമറിയണ് ആരോ മൊഴി പറയണ്
ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ്
താനേ മനമറിയണ് ആരോ മൊഴി പറയണ്
ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ്

മലർ കുടഞ്ഞു പൂമരങ്ങൾ നിൻ വഴിയാകേ
എനിക്കു വേണ്ടിയെന്നപോലേ
ഒരാളിലേയ്ക്കു ചേർന്നുപോയേ
എൻ ഉലകാകേ
മനസ്സു മഞ്ഞുതുള്ളിയായേ

തീരേ പിരിയരുതെന്നും വരുമൊരു ജന്മം
തുടരണമൊന്നായ്
ഓരോ പുലരികളൊന്നിൽ ഈ രാവും നിലാവും
തൂവെയിലും

താനേ മനമറിയണ് ആരോ മൊഴി പറയണ്
ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ്

Leave a Comment