Chembakapooventhe Lyrics

MovieQueen Elizabeth
SongChembakapooventhe
MusicRanjin Raj
LyricsJoe Paul
SingerHaricharan

ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ
ഒന്ന് മെല്ലെ കണ്ണിൽ നോക്കില്ലേ
തെല്ലൊരിഷ്ടം ചൊല്ലാനോ
തെന്നലെത്തുമ്പോൾ
കണ്ണടക്കുന്നെന്തേ വല്ലാതെ
മഴനീരോടും മഞ്ഞോടും
മിണ്ടാനില്ലെന്നോ
ഒരു മുന്നാഴി തേനെന്നോ
മെല്ലെ തീരുന്നോ

വെണ്ണിലാവിൽ മുങ്ങുമ്പോഴും
മാരിവില്ലോ മൂടുമ്പോഴും
ഉള്ളുരുക്കം തന്നെത്താനല്ലേ
ചില്ലുവേനൽ കണ്ണിട്ടാലും
മുള്ളുവേലി കൈ തൊട്ടാലും
ചില്ല വാഴും റാണിപ്പൂവല്ലേ

ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ
ഒന്ന് മെല്ലെ കണ്ണിൽ നോക്കില്ലേ

മാണിക്യമൊന്നായി മിന്നും
വാനം ചേരാതെ
കണ്ണാടിയാറ്റിൽ നീന്താനാഴം പോരാതെ
മാറാലനൂലിൽ വീഴും
ശീലങ്ങളോരോ നാളും
മാറാതെയോ വാടാതെയോ

അഴകെന്തിനായി അകമെന്തിനായി
മിഴിരണ്ടുമിന്നുമെല്ലെമൂടി നിന്നതേതുനേരമണയാൻ

വെണ്ണിലാവിൽ മുങ്ങുമ്പോഴും
മാരിവില്ലോ മൂടുമ്പോഴും
ഉള്ളുരുക്കം തന്നെത്താനല്ലേ
ചില്ലുവേനൽ കണ്ണിട്ടാലും
മുള്ളുവേലി കൈ തൊട്ടാലും
ചില്ല വാഴും റാണിപ്പൂവല്ലേ

ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ
ഒന്ന് മെല്ലെ കണ്ണിൽ നോക്കില്ലേ
തെല്ലൊരിഷ്ടം ചൊല്ലാനോ
തെന്നലെത്തുമ്പോൾ
കണ്ണടക്കുന്നെന്തേ വല്ലാതെ
മഴനീരോടും മഞ്ഞോടും
മിണ്ടാനില്ലെന്നോ
ഒരു മുന്നാഴി തേനെന്നോ
മെല്ലെ തീരുന്നോ

വെണ്ണിലാവിൽ മുങ്ങുമ്പോഴും
മാരിവില്ലോ മൂടുമ്പോഴും
ഉള്ളുരുക്കം തന്നെത്താനല്ലേ
ചില്ലുവേനൽ കണ്ണിട്ടാലും
മുള്ളുവേലി കൈ തൊട്ടാലും
ചില്ല വാഴും റാണിപ്പൂവല്ലേ

Leave a Comment