Movie | Kaathal |
Song | Neeyanen Aakasham |
Music | Mathews Pulickan |
Lyrics | Jacquiline Mathew |
Singer | Anne Amie |
എന്നുൾത്താപമോരോന്നായ് നിന്നിലേകുന്നു
വാഴ്വിൻ സ്നേഹമേ
നീറും മുൾപ്പടർപ്പായെൻ പ്രാണനാളുമ്പോൾ
ചേർത്തണയ്ക്കണേ
എന്നുൾത്താപമോരോന്നായ് നിന്നിലേകുന്നു
വാഴ്വിൻ സ്നേഹമേ
നീറും മുൾപ്പടർപ്പായെൻ പ്രാണനാളുമ്പോൾ
ചേർത്തണയ്ക്കണേ
നീയാണെൻ ആകാശം നോവുമ്പോഴും
ആത്മാവിന്നാനന്ദം തൂവുമ്പോഴും
കണ്മുന്നിൽ കാണും ദൂരങ്ങളിൽ
കാണാതെ പോകും ഉള്ളകങ്ങൾ
തോരാതെ പെയ്യും നേരങ്ങളിൽ
കേൾക്കാതെ പൊകും നൊമ്പരങ്ങൾ
നീയാണെൻ ആകാശം നോവുമ്പോഴും
ആത്മാവിന്നാനന്ദം തൂവുമ്പോഴും