Movie | Adiyantharavasthakalathe Anuragam |
Song | Pranayathin Poove |
Music | T S Jairaj |
Lyrics | Titus Attingal |
Singer | Najim Arshad, Swetha Mohan |
പ്രണയത്തിൻ പൂവേ പ്രേമത്തിൻ തേനേ
നീ എൻ മനസ്സിൽ കുളിർ മഴയായ്
കുളിർ കാറ്റ് തഴുകുമ്പോൾ
കുയിലുകൾ പാടുമ്പോൾ
ചേർന്നിരിക്കാൻ മോഹമായി
ഉണർന്നിരിക്കാൻ ദാഹമായി
പ്രണയത്തിൻ പൂവേ പ്രേമത്തിൻ തേനേ
നീ എൻ മനസ്സിൽ കുളിർ മഴയായ്
നിൻ കണ്ണിലൊഴുകും പ്രണയകവിതകൾ
എൻ വിരലാൽ ഞാൻ എഴുതാം
നിൻ കണ്ണിലൊഴുകും പ്രണയകവിതകൾ
എൻ വിരലാൽ ഞാൻ എഴുതാം
നീ എഴുത്തും കവിതകളിൽ
എൻ നാവാൽ ഞാൻ പാടാം
പ്രാണനായ് ഓർത്തു വെക്കാം
അനുരാഗമായ് ഓർത്തു വെക്കാം
നിൻ ചുണ്ടിലൊഴുകും പ്രേമ സംഗീതം
എൻ കരളിൽ ഞാൻ മീട്ടാം
നിൻ ചുണ്ടിലൊഴുകും പ്രേമ സംഗീതം
എൻ കരളിൽ ഞാൻ മീട്ടാം
നീയുണർത്തും സംഗീതം
എൻ കനവായ് ഞാൻ പുൽകാം
ഹൃദയത്തിൽ ചേർത്ത് വെക്കാം
എൻ ഹൃദയത്തിൽ ചേർത്തു വെക്കാം