Sadhaa Lyrics

MoviePhilips
SongSadhaa
MusicHesham Abdul Wahab
LyricsAnu Elizabeth Jose
SingerZeba Tommy & Hesham Abdul Wahab

ഇതളാർന്നു പെയ്ത മഴയിൽ ആകാശമേ
തഴുകുന്നു മണ്ണിലിനിയും ഇരവാകവേ
താഴെ വീണുടഞ്ഞ മോഹമേഘം

സദാ … ഇനി ഇതാ …തൊടും … നറുമഴ …
വൃഥാ … പെയ്തിതാ … എന്നിലാ … പുതുമഴ …

നേരം കടന്നേ പോകുന്നതും
ഇളം കയ്യോടകന്നേ സ്വപ്നങ്ങളും
കൺകോണോടു ചേരും നീർമൊട്ടെങ്കിലും
മിഴി ചിമ്മാതിങ്ങു കാത്തീടുന്നുവോ
ഓർമ്മപെയ്തു തോർന്നൊഴിഞ്ഞു മൂകം

സദാ … ഇനി ഇതാ …തൊടും … നറുമഴ …
വൃഥാ … പെയ്തിതാ … എന്നിലാ … പുതുമഴ …

ഉള്ളം വിതുമ്പും നിശ്വാസവും 
നാം തമ്മിൽ കുഴങ്ങും മൗനങ്ങളും
കാൽപ്പാദങ്ങളെങ്ങോ നീളുന്നെങ്കിലും
മനസ്സോ നീ വന്നിടാൻ കാക്കുന്നുവോ
കാലമേറെ പോയ്മറഞ്ഞു മൂകം

ഇതളാർന്നു പെയ്ത മഴയിൽ ആകാശമേ
തഴുകുന്നു മണ്ണിലിനിയും ഇരവാകവേ
താഴെ വീണുടഞ്ഞ മോഹമേഘം

സദാ … ഇനി ഇതാ …തൊടും … നറുമഴ …
വൃഥാ … പെയ്തിതാ … എന്നിലായ് … പുതുമഴ …

Leave a Comment