Song by P. Jayachandran from the Malayalam movie Pa Va.
Podimeesha song lyrics | പൊടിമീശ മുളയ്ക്കണ കാലം
പൊടിമീശ മുളയ്ക്കണ കാലം
ഇടനെഞ്ചിലു് ബാന്റടി മേളം….(2)
പെരുനാളിനു് പള്ളിയിലെത്തിയതെന്തുകൊതിച്ചാണു്
അന്നാവഴിവരവിനു് കാരണമവളുടെ കരിനീലക്കണ്ണു്…
അവളൊരു കൃസ്ത്യാനിപ്പെണ്ണു്….
പൊടിമീശ മുളയ്ക്കണ കാലം
ഇടനെഞ്ചിലു് ബാന്റടി മേളം….
അറിയാതെ…..ഓ…ഓ…ഓ…
കഥ നാട്ടിലാരുമേ അറിയാതെ…
കാറ്റു പോലുമറിയാതെ…അവൾ പോലുമറിയാതെ
മണിമാളികയോടിക്കേറിയതെന്തുകൊതിച്ചാണു്
അവളെ കാണണമൊരു കുറി കാണണമെന്നൊരു-
തോന്നലു കൊണ്ടാണു്…അവളാരുടെ പെണ്ണാണു്…
പൊടിമീശ മുളയ്ക്കണ കാലം
ഇടനെഞ്ചിലു് ബാന്റടി മേളം….
പറയാതെ…..ഓ…ഓ…ഓ…
ഒരു വാക്കുപോലുമേ പറയാതെ
അകലങ്ങൾ മായാതെ..ഇഷ്ടങ്ങൾ പകരാതെ…
അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദനയെന്താണു്
ആ പുണ്യമനസ്സിലൊളിച്ചുകിടന്നതു് ആരുടെ പേരാണു്
അതിനുത്തരമെന്താണു്…..
പൊടിമീശ മുളയ്ക്കണ കാലം
ഇടനെഞ്ചിലു് ബാന്റടി മേളം….
പെരുനാളിനു പള്ളിയിലെത്തിയതെന്തുകൊതിച്ചാണു്
അന്നാവഴിവരവിനു് കാരണമവളുടെ കരിനീലക്കണ്ണു്…
അവളൊരു കൃസ്ത്യാനിപ്പെണ്ണു്….
പൊടിമീശ മുളയ്ക്കണ കാലം
ഇടനെഞ്ചിലു് ബാന്റടി മേളം….