chandrakalabham charthi urangum theeram lyrics | malayalam song lyrics

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം … chandrakalabham charthi urangum theeram song lyrics in malayalam

 

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

ഇന്ദ്ര  ധനുസ്സിൻ തൂവൽ പൊഴിയും തീരം

ഈ മനോഹര തീരത്ത്‌ തരുമോ

ഇനിയൊരു ജന്മം കൂടി.


ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

ഇന്ദ്ര  ധനുസ്സിൻ തൂവൽ പൊഴിയും തീരം


ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധർവ്വ ഗീതമുണ്ടോ

വസുന്ധരേ… വസുന്ധരേ…

കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു്

മരിച്ചുവരുണ്ടോ …


ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

ഇന്ദ്ര  ധനുസ്സിൻ തൂവൽ പൊഴിയും തീരം


ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ

മാനസ സരസുകളുണ്ടോ…

സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ

സ്വർണ്ണമരാളങ്ങളുണ്ടോ ….

വസുന്ധരേ… വസുന്ധരേ …

മതിയാകും വരെ ഇവിടേ ജീവിച്ച്

മരിച്ചവരുണ്ടോ…


ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

ഇന്ദ്ര  ധനുസ്സിൻ തൂവൽ പൊഴിയും തീരം

ഈ മനോഹര തീരത്ത്‌ തരുമോ

ഇനിയൊരു ജന്മം കൂടി.
ചിത്രം : കൊട്ടാരം വിൽക്കാനുണ്ട് 
രചന : വയലാർ രാമവർമ്മ
സംഗീതം : ജി. ദേവരാജൻ
പാടിയത് (രണ്ടു രീതിയിൽ ഉണ്ട്. ഒന്ന്  കെ. ജെ. യേശുദാസ് പാടിയത്. മറ്റൊന്ന് പി. മാധുരി പാടിയത്)

Leave a Comment