ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ | oru pushpam mathramen lyrics

Oru pushpam mathramen lyrics Credits

MoviePareeksha
Music: മോഹൻ സിത്താര
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: പി ജയചന്ദ്രൻകെ ജി മാർക്കോസ്ജോയ്സി സുരേന്ദ്രൻഅപൂർവ്വ പ്രദീപ്ജിഷ നവീൻസാലിഹ് ഹനീഫ്

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍

ഒരു ഗാനം മാത്രമെൻ‍ – ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം

ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ 
(ഒരു പുഷ്പം..)

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢമെന്നുടെ ആരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ – സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍

പുഷ്പത്തിന്‍ തല്‍പമങ്ങ് ഞാന്‍ വിരിക്കാം
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍

മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ

മമസഖീ നീയെന്നു വന്നുചേരും
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍

Leave a Comment