വൈശാഖ സന്ധ്യേ നിന്‍ | Vaishaka Sandhye Lyrics

Movieനാടോടികാറ്റ്(1987)
Musicശ്യാം
Singerകെ ജെ യേശുദാസ്, കെ എസ് ചിത്ര
Lyricsയുസഫ് അലി കേച്ചേരി

Vaishaka Sandhye Malayalam Lyrics

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖി തന്‍ അധര കാന്തിയോ
ഓമനേ…. പറയൂ നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ…

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖി തന്‍ അധര കാന്തിയോ

ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ

ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ

മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു…
മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം…

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖി തന്‍ അധര കാന്തിയോ

മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി..

മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി

നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി..
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി
പുളക മുകുളമേന്തി രാഗ വൃന്ദാവനം

.
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖി തന്‍ അധര കാന്തിയോ

ഓമനേ…. പറയൂ നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖി തന്‍ അധര കാന്തിയോ

Vaishaka Sandhye Video song from Malayalam Movie Nadodikattu

1 thought on “വൈശാഖ സന്ധ്യേ നിന്‍ | Vaishaka Sandhye Lyrics”

Leave a Comment