Oru poo mazhayile song lyrics from Malayalam movie Gramaphone
ഒരു പൂമഴയിലേയ്ക്കെന്ന പോലെ
എൻ ഹൃദയത്തിലേക്കു നീ ചായുമ്പോൾ
ഒരു പൂമഴയിലേയ്ക്കെന്ന പോലെ
എൻ ഹൃദയത്തിലേക്കു നീ ചായുമ്പോൾ
തളിരില നീർത്തുന്ന ഹരിതകമല്ലേ
തളിരില നീർത്തുന്ന ഹരിതകമല്ലേ
മുകുളമായ് വിടരുന്നതെന്നിൽ പ്രിയതേ
മധുരമായ് നിറയുന്നതെന്നിൽ
ഒരു പൂമഴയിലേയ്ക്കെന്ന പോലെ
എൻ ഹൃദയത്തിലേക്കു നീ ചായുമ്പോൾ
വിരലുകൊണ്ടു നിൻ കുറുനിര കോതി
അലസമായ് എത്തിയ മന്ദസമീരൻ…
ആ…ആ…ആ…ആ…..
വിരലുകൊണ്ടു നിൻ കുറുനിര കോതി
അലസമായ് എത്തിയ മന്ദസമീരൻ…
അടിമുടിയുലയും ആവണിയായി
മലരിടും മന്ദാരമായി
നീയെൻ അസുലഭ മാധവമായി
ഒരു പൂമഴയിലേയ്ക്കെന്ന പോലെ
എൻ ഹൃദയത്തിലേക്കു നീ ചായുമ്പോൾ
മിഴികളിലഞ്ജനമുകിലുകളാടും
മകരനിലാവിൻറെ ചന്ദനഗന്ധം
മിഴികളിലഞ്ജനമുകിലുകളാടും
മകരനിലാവിൻറെ ചന്ദനഗന്ധം
ഉടലിലുലാവും ആതിരയായി
തരളിത കാമനയായി
നീയെൻ മുരളിയിൽ മോഹനമായി
ഒരു പൂമഴയിലേയ്ക്കെന്ന പോലെ
എൻ ഹൃദയത്തിലേക്കു നീ ചായുമ്പോൾ
തളിരില നീർത്തുന്ന ഹരിതകമല്ലേ
തളിരില നീർത്തുന്ന ഹരിതകമല്ലേ
മുകുളമായ് വിടരുന്നതെന്നിൽ പ്രിയതേ
മധുരമായ് നിറയുന്നതെന്നിൽ